ബലാത്സംഗ കേസിൽ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം
text_fieldsകൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈകോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് എ.നസറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാലല മുൻകൂർ ജാമ്യം അനുവദിച്ചത്. ഹരജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്കു മാറ്റി.
യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.കൊച്ചി സിറ്റി പൊലീസിനു നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. നടിയുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അടുത്ത സൗഹൃദം ഉണ്ടായിരുന്ന നടിയുമായി വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര നടത്തിയിട്ടുണ്ടെന്നും പിന്നീട് താൻ സൗഹൃദത്തിൽനിന്ന് പിന്മാറിയതിലുള്ള വൈരാഗ്യംമൂലമാകാം പരാതി നൽകിയതെന്നുമാണ് ഒമർ ലുലുവിന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

