Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bibin george vishnu unnikrishnan
cancel

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്നു; പുതുമുഖങ്ങളെ തേടി ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല...!

text_fields
bookmark_border

തിരക്കഥാകൃത്തുക്കളും നടന്‍മാരുമായായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന 'വെടിക്കെട്ട്' ചിത്രത്തിലേക്ക്​ പുതുമുഖങ്ങളെ തേടുന്നു. 'ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല...! എന്ന വിഡിയോ വഴിയാണ്​ പുതുമുഖങ്ങളെ തേടുന്ന വിവരം അറിയിച്ചത്​.

ബാദുഷാ സിനിമാസിന്‍റെയും പെന്‍ ആന്‍ഡ് പേപ്പറിന്‍റെയും ബാനറില്‍ എന്‍.എം. ബാദുഷയും ഷിനോയ് മാത്യുവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'വെടിക്കെട്ട്'. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നില്‍കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

'കേരളത്തില്‍ ആദ്യ വാക്‌സിന്‍ എടുത്ത തെറിച്ചുനില്‍ക്കുന്ന പാപ്പന്മാര്‍ അമ്മാമ്മമാര്‍ (60 വയസ് കഴിഞ്ഞവര്‍ അയിനാണ്), കണ്ടാല്‍ പേടിതോന്നുന്ന ഏണി, അറുക, ഡാര്‍ക്ക് ലുക്കുള്ള ഡാവുകള്‍ (ഇനി കണ്ടിട്ട് പേടി തോന്നാത്തവരും പൊന്നോ), ടിക് ടോക് നിരോധിച്ചതിനു ശേഷം റീല്‍സ് വീഡിയോകള്‍ ഇട്ട് വെറുപ്പിക്കുന്ന ചങ്കത്തികള്‍ (കലിപ്പിന്‍റെ കാന്താരികള്‍ ആണെങ്കില്‍ കലക്കും), ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുന്നു ഉഴപ്പുന്ന പുള്ളങ്ങള്‍ (10 വയസ്സിനു താഴെ), തൊഴിലുറപ്പിനു പോകുന്ന ചേച്ചിമാരും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന മദ്ധ്യവസ്‌കരും (40നും 50നും ഇടയില്‍ പ്രായമുള്ളവര്‍),

Last & Final ഏതു കളറും സ്വീകരിക്കും' -ഇതാണ് ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല...! കാസ്റ്റിംഗ് കോള്‍ വിഡിയോയിലെ ഉള്ളടക്കം.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Directed by Vishnu Unnikrishnan and Bibin George for the first time
Next Story