Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സംവിധാനം ഖാലിദ്​ റഹ്​മാൻ, നായകൻ ടൊവിനോ;  തല്ലുമാലയുടെ ഫസ്റ്റ്​ലുക്ക്​ പുറത്ത്​
cancel

സംവിധാനം ഖാലിദ്​ റഹ്​മാൻ, നായകൻ ടൊവിനോ; 'തല്ലുമാല'യുടെ ഫസ്റ്റ്​ലുക്ക്​ പുറത്ത്​

text_fields
bookmark_border
തിരക്കഥ മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും

ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന "തല്ലുമാല " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. താൻ ചെയ്തതിൽ ഏറെ ആവേശകരമായ ചിത്രമാണ് തല്ലുമാലയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ടോവിനോ ഫേസ്‌ബുക്കിൽ കുറിച്ചു.

'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലെ തന്നെ ഒരു കളര്‍ഫുള്‍ ഡിന്‍ചാക്ക് സിനിമയായിരിക്കും തല്ലുമാല. സിനിമയെ കുറിച്ച് ഇനിയും ഒരുപാട് പറയണമെന്നുണ്ട്. നിങ്ങള്‍ പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ വിസലടിച്ച് ആഘോഷമാക്കി കാണാന്‍ പറ്റുന്ന ഒരു അടിപൊളി പടമാണിത്. ഇതാദ്യമായാണ് ഞാന്‍ ഇങ്ങനെയൊരു കിക്ക് ആസ് പ്രൊജക്റ്റിന്റെ ഭാഗമാകുന്നത്.' - ടോവിനോ കുറിച്ചു.

ലുഖ്മാൻ, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.


ആഷിക് ഉസ്മാന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ - നിഷാദ് യൂസഫ്, ആര്‍ട്ട്- ഗോകുല്‍ദാസ്,മേക്കപ്പ്- റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ്-റഫീഖ് ഇബ്രാഹിം,ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി. തലശ്ശേരിയിൽ "തല്ലുമാല"യുടെ ചിത്രീകരണം പുരോഗമിക്കുന്നു. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Directed by Khalid Rahman starring Tovino first look of Thallumaala is out
Next Story