Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightത​െൻറ ഇന്ത്യൻ...

ത​െൻറ ഇന്ത്യൻ പൗരത്വത്തിന്​ തെളിവുമായി ദിൽജിത്ത്​ ദൊസാഝ്​; സാഹചര്യം അത്തരത്തിലുള്ളതാണെന്നും താരം

text_fields
bookmark_border
ത​െൻറ ഇന്ത്യൻ പൗരത്വത്തിന്​ തെളിവുമായി ദിൽജിത്ത്​ ദൊസാഝ്​; സാഹചര്യം അത്തരത്തിലുള്ളതാണെന്നും താരം
cancel

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്​ പിന്നാലെ വാർത്തകളിൽ നിറഞ്ഞ നടനും ഗായകനുമായ ദിൽജിത്ത്​ ദൊസാൻഝ്​ ത​െൻറ ഇന്ത്യൻ പൗരത്വത്തി​െൻറ തെളിവുമായി ട്വിറ്ററിലെത്തി. 'സാഹചര്യം അത്തരത്തിലുള്ളതാണ്​. ഇപ്പോൾ ഞാൻ എ​െൻറ ഇന്ത്യൻ പൗരത്വത്തി​െൻറ തെളിവുകൾ നൽകണം. വിദ്വേഷം പ്രചരിപ്പിക്കരുത്​. -പഞ്ചാബിയായ ദിൽജിത്ത്​ കുറിച്ചു.

നികുതി അടച്ചതിന് സർക്കാർ നൽകിയ പ്ലാറ്റിനം സർട്ടിഫിക്കറ്റും ദിൽജിത്ത്​ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​. 'ട്വിറ്ററിൽ വിളിച്ചു പറഞ്ഞതുകൊണ്ട്​ നിങ്ങളൊരു രാജ്യസ്​നേഹിയാകില്ല. അതിന്​ വേണ്ടി പ്രവർത്തിക്കണം'. - ദിൽജിത്ത് സർട്ടിഫിക്കറ്റിന്​ അടിക്കുറിപ്പായി എഴുതി.

ദില്ലിയിലെ സിങ്കു അതിർത്തിയിൽ നടന്ന കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു​ ദിൽജിത് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ കർഷകർക്ക് പിന്തുണയറിയിച്ചത്​. പിന്നാലെ​ ഒരുപാട്​ വിമർശനങ്ങളും അതോടൊപ്പം പ്രശംസയും താരം നേടിയിരുന്നു.

ബോളിവുഡിലെ വിവാദ നായിക കങ്കണ റണാവത്തുമായും ദിൽജിത്ത്​ കൊമ്പുകോർത്തിരുന്നു. കർഷക സമരത്തിനും, ഷെഹീൻ ബാഗ് ആക്റ്റീവിസ്റ്റ് ബിൽകിസ് ബാനുവിനുമെതിരെ കങ്കണ നടത്തിയ ഗുരുതര ആരോപണങ്ങൾക്കെതിരെ ദിൽജിത്ത്​ പ്രതികരിച്ചതോടെ കങ്കണ നിരന്തരം താരത്തെ ട്വിറ്ററിലൂടെ ആക്രമിച്ചു. കങ്കണയുടെ ട്വീറ്റുകൾക്ക്​ ദിൽജിത്ത്​ നൽകിയ മറുപടികൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian CitizenshipDiljit Dosanjh
Next Story