ദിലീപ് കുമാറിെൻറ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തേക്കും
text_fieldsImage: indianexpress
ന്യൂഡൽഹി: അന്തരിച്ച വിഖ്യാത നടൻ ദിലീപ് കുമാറിെൻറ ട്വിറ്റർ അക്കൗണ്ട് പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തേക്കും. കുടുംബ സുഹൃത്ത് ഫൈസൽ ഫാറൂഖിയാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ദിലീപ് കുമാറിെൻറ ഭാര്യ സൈറ ബാനുവിെൻറ സമ്മതത്തോടെയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
"ഏറെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം സൈറ ബാനു ജിയുടെ സമ്മതത്തോടെ പ്രിയപ്പെട്ട ദിലീപ് കുമാർ സാബിെൻറ ഈ ട്വിറ്റർ അക്കൗണ്ട് പൂട്ടാൻ ഞാൻ തീരുമാനിച്ചു. നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി - അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇൗ വർഷം ജൂലൈയിൽ മുംബൈയിൽ വെച്ചായിരുന്നു ദിലീപ് കുമാർ വിടപറഞ്ഞത്. 98 വയസായിരുന്നു അദ്ദേഹത്തിന്. ശ്വാസതടസ്സം കാരണം മുംബൈ ഹിന്ദുജ ആശുപത്രയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. 1966 ഒക്ടോബറിലായിരുന്നു ദിലീപ് കുമാർ സൈറാ ബാനുവിനെ വിവാഹം ചെയ്തത്. ഇരുവരും ഒരുമിച്ച് ഗോി, ബൈരാഗ്, ദുനിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

