Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുടക്കുമുതൽ 450 കോടി, റിലീസിന്​ മുമ്പ്​ 325 കോടി സ്വന്തമാക്കി എസ്​.എസ്​ രാജമൗലി ചിത്രം ആർ.ആർ.ആർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമുടക്കുമുതൽ 450 കോടി,...

മുടക്കുമുതൽ 450 കോടി, റിലീസിന്​ മുമ്പ്​ 325 കോടി സ്വന്തമാക്കി എസ്​.എസ്​ രാജമൗലി ചിത്രം ആർ.ആർ.ആർ

text_fields
bookmark_border

ബാഹുബലി രണ്ടാം ഭാഗത്തി​െൻറ വമ്പൻ വിജയത്തിന്​ ശേഷം എസ്​.എസ്​ രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആർ.ആർ.ആർ റിലീസിന്​ മു​േമ്പ തന്നെ വാർത്തകളിൽ നിറയുകയാണ്​. 450 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രത്തിന്​ അത്രയും വലിയ തുക ലഭിച്ചത്​. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് തുടങ്ങിയവരാണ്​ ആർ.ആർ.ആറി​െൻറ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്​. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം തുടങ്ങി ചിത്രത്തി​െൻറ എല്ലാ ഭാഷകളുടെയും സാറ്റലൈറ്റ്​ റൈറ്റുകൾ വിൽക്കപ്പെട്ടുകഴിഞ്ഞു. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. രാം ചരണും ജൂനിയർ എൻ.ടി.ആറും നായകൻമാരാകുന്ന ചിത്രം വിദേശ ഭാഷകളിലും ഇറങ്ങുന്നുണ്ട്​. ബോളിവുഡിൽ നിന്ന്​ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്​. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട്​ അവതരിപ്പിക്കുന്നത്.


വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തി​െൻറ തിരക്കഥ. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് രാജമൗലിയുടെ ബ്രഹ്മാണ്ഡ സിനിമയൊരുക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തി​െൻറ ചിത്രീകരണം പുനരാരംഭിച്ചത്. ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് നിര്‍മ്മാണം. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SS RajamouliRRRDigital rights
News Summary - Digital rights of SS Rajamoulis RRR sold for Rs 325 crore
Next Story