പ്രണവിന്‍റെ 'ഡീയസ് ഈറെ' 50 കോടിയിലേക്ക്...
text_fieldsപ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ഏറ്റവും പുതിയ മലയാള ഹൊറർ ത്രില്ലറാണ് 'ഡീയസ് ഈറെ'. തിയറ്ററിൽ എത്തി അഞ്ച് ദിവസം കൊണ്ട് ചിത്രം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമായി 44.25 കോടി കലക്ഷൻ നേടി. അഞ്ചാം ദിവസം 2.50 കോടി നേടിയതായി ട്രേഡ് ട്രാക്കർ സാക്നിൽക് പറയുന്നു.
ആദ്യ ദിനത്തിൽ 4.7 കോടി രൂപ കലക്ഷനാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച 22 ശതമാനം വർധനവോടെ 5.75 കോടി രൂപ നേടി. മൂന്നാം ദിനം 6.35 കോടിയും നാലാം ദിനം മൂന്ന് കോടിയുമാണ് ഇന്ത്യയിൽ നിന്നുള്ള കലക്ഷൻ. പ്രണവിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും മികച്ച പ്രകടനവുമാണ് ഡീയസ് ഈറെയിലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണവ് മോഹൻ ലാലിന്‍റെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും 'ഡീയസ് ഈറെ'ക്കുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
‘ഡീയസ് ഈറെ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് 'ഡീയസ് ഈറെ'. ഉഗ്ര കോപത്തിന്റെ ദിനം എന്നാണ് വാക്കിന് അർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഈറെയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഈറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

