പുഷ്പയിലെ മൂന്ന് മിനിറ്റ് ഗാനരംഗത്തിന് സാമന്തക്ക് നൽകിയത് വൻ തുക
text_fieldsഹൈദരാബാദ്: അല്ലു അർജുൻ നായകനായെത്തിയ പുഷ്പ കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. തിയറ്റർ റിലീസിന് പിന്നാലെ പുഷ്പ ആമസോൺ പ്രൈമിലുമെത്തി. എന്നാൽ, സമൂഹമാധ്യമങ്ങളിൽ പുഷ്പ ഇപ്പോൾ തരംഗമാവുന്നത് തെന്നിന്ത്യൻ താരം സാമന്തയുടെ ഗാനരംഗത്തിലൂടെ. കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്ത പാട്ടിനെ കുറിച്ചുള്ള ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്.
ഏറ്റവുമൊടുവിൽ ഗാനത്തിനായി സാമന്ത വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ചർച്ചകൾ. ഏകദേശം അഞ്ച് കോടി രൂപക്കടുത്ത് ഗാനത്തിന് സാമന്ത പ്രതിഫലമായി വാങ്ങിയെന്നാണ് സൂചന. ഗാനത്തിന്റെ ചിത്രീകരണം സാമന്തക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ഡാൻസിന്റെ സ്റ്റെപ്പുകളൊന്നും മാറ്റാൻ അവർ ആവശ്യപ്പെട്ടില്ലെന്നും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

