ധ്യാൻ ശ്രീനിവാസന്റെ ത്രീഡി ചിത്രം 11:11
text_fieldsതിരുവനന്തപുരം: ധ്യാൻ ശ്രീനിവാസൻ നായകനായ ത്രിഡി ചിത്രം 11:11ന്റെ പോസ്റ്റർ പുറത്തിറങ്ങി.1111 പേരുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്. കേസരി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിങ് സംവിധായകൻ ജി.എസ് വിജയൻ നിർവഹിച്ചു.
'ദി സ്പിരിച്വൽ ഗൈഡൻസ്' എന്ന ടാഗ്ലൈനിൽ എത്തുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് കേശവും സജി എസ്. മംഗലത്തും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഫാന്റസിയും ഹ്യൂമറും മിസ്റ്ററിയും ചേർന്ന ചിത്രത്തിൽ ധ്യാനിനൊപ്പം ഇന്ദ്രജിത്ത്, ഹരീഷ് കണാരൻ, സാജു നവോദയ, നോബി, സുധീർ പറവൂർ, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ് തുടങ്ങി വൻ താരനിര തന്നെയുണ്ട്. വൺ ലെവൻ സ്റ്റുഡിയോസിന്റെ ബാനറിൽ സജി എസ്. മംഗലത്ത് നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം എസ്.ബി പ്രിജിത്തും സംഗീതം അനന്തുവും നിർവഹിച്ചിരിക്കുന്നു.
പോസ്റ്റർ ലോഞ്ചിങ് ചടങ്ങിൽ സംവിധായകർക്കൊപ്പം താരങ്ങളായ അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, പ്രതിഭ പ്രതാപ്, സന്തോഷ് കുറുപ്പ്, രാജ്കുമാർ, ബേബി അനുഗ്രഹ, മുൻഷി ശ്രീകുമാർ, പി.ആർ.ഒ അജയ് തുണ്ടത്തിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

