Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഡാ മോനെ ഞാൻ തൂക്കിയെടാ'; ബേസിലിനെ ട്രോളി ധ്യാൻ

text_fields
bookmark_border
Dhyan Sreenivasan Trolled  Basil Joseph After Watching Varshangalkku Shesham Movie
cancel

'വർഷങ്ങൾക്കു ശേഷം' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ ശ്രീനിവാസന്റെയും ബേസിൽ ജോസഫിന്റെയും തഗ് ഡയലോഗുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവരുടെ അഭിമുഖം മാത്രം തിയറ്ററിൽ പ്രദർശിപ്പിച്ചാൽ 100 കോടി അടിക്കുമെന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്. പരസ്പരം ട്രോളിയും തഗ് അടിച്ചും പ്രേക്ഷകരെ ചിരിപ്പിച്ച ഇരുവരും സിനിമയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഇപ്പോഴിതാ ബേസിൽ ജോസഫിനെ ട്രോളി വീണ്ടും ധ്യാൻ ശ്രീനിവാസൻ എത്തിയിരിക്കുകയാണ്. സിനിമയിലെ തന്റെ പെർഫോമൻസ് കണ്ട് തകർന്ന് ഇരിക്കുകയാണെന്നും കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ധ്യാൻ പറഞ്ഞു. 'വർഷങ്ങൾക്ക് ശേഷം' സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് തഗ്. പ്രണവ് മോഹൻലാലിനെ വിളിച്ചിരുന്നുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

'പ്രണവിനെ വിളിച്ചിരുന്നു, ഊട്ടിലേക്ക് പോകുന്നതിനിടെയാണ് അവനെ വിളിച്ചത്. ബേസിലിനെക്കുറിച്ചുള്ള വിവരമൊന്നുമില്ലേ? സിനിമയിലെ എന്റെ പെർഫോമൻസ് കണ്ട് തകർന്ന് തൃശൂർ ഭാഗത്ത് ഏതോ ലോഡ്ജിൽ ഇരിക്കുകയാണ്, അവൻ തകർച്ചയിലാണ്. ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഡാ മോനേ ബേസിലേ ഞാൻ തൂക്കിയെടാ'.. എന്നാണ് പറഞ്ഞത്.

വർഷങ്ങൾക്ക് ശേഷമുള്ള എന്റെ ഹിറ്റ് പടം എന്നാണ് സിനിമയെ ധ്യാൻ വിശേഷിപ്പിച്ചത്. 'സത്യം പറഞ്ഞാല്‍ വർഷങ്ങൾക്കു ശേഷം എന്റെയൊരു ഹിറ്റ് പടം. നാളെ നല്ല സംവിധായകരുടെ ജോലി ചെയ്യുമ്പോൾ നമ്മളും നന്നാവും. ഇനിയും നല്ല സംവിധായകർ വിളിക്കട്ടെ. വിഷുവിന് വേറൊരു കാര്യവും കൂടിയുണ്ട്. 12 വർഷം മുന്നേ ഇതുപോലൊരു പെരുന്നാൾ സമയത്ത് രണ്ട് പടങ്ങൾ റിലീസ് ചെയ്തു. തട്ടത്തിൻ മറയത്തും ഉസ്താദ് ഹോട്ടലും. രണ്ടും നല്ല സിനിമകൾ, പക്ഷേ നമ്മൾ തൂക്കി. ചരിത്രം ആവർത്തിക്കട്ടെ'; കൂട്ടിച്ചേർത്തു.

ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ 'വർഷങ്ങൾ ശേഷം' ഹൗസ് ഫുള്ളായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 2.47 കോടിയാണ് ആദ്യദിനം നേടിയിരിക്കുന്നത്. വേണു എന്ന കഥാപാത്രത്തെയാണ് ധ്യാൻ അവതരിപ്പിച്ചിരിക്കുന്നത്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dhyan Sreenivasan Trolled Basil Joseph After Watching Varshangalkku Shesham Movie
Next Story