ഓട്ടോറിക്ഷ ഡ്രൈവറായി ധ്യാൻ ശ്രീനിവാസൻ
text_fieldsധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം വടകര ഒഞ്ചിയത്ത് ആരംഭിച്ചു. 'നിത്യഹരിത നായകൻ' എന്ന ചിത്രത്തിനുശേഷം ബിനു രാജ് സംവിധാനം ചെയ്യുന്ന സിനിമ ഓപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമിക്കുന്നത്.
മലബാറിലെ സാമൂഹ്യ, രാഷ്ട്രീയ, പശ്ചാത്തലങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബി.ടെക്ക് കഴിഞ്ഞിട്ടും തൻ്റെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ലഭിക്കാതെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.ധ്യാൻ ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രമായ നന്ദനെ അവതരിപ്പിക്കുന്നത്
മാളവിക മേനോനും ദിൽനയുമാണ് നായികമാർ. ധർമജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസൻ (മറിമായം ഫെയിം) വിജയകുമാർ,ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം), ദിനേശ് പണിക്കർ, നാരായണൻ നായർ, ദിലീപ് മേനോൻ, കിരൺ കുമാർ അംബികാ മോഹൻ സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ -സനു അശോക്, ഗാനങ്ങൾ - കൈതപ്രം, ഹസീന, സംഗീതം - ബോണി - ടാൻ സൻ, ഛായാഗ്രഹണം - പവി. കെ. പവൻ, എഡിറ്റിംഗ്- ജിതിൻ, കലാസംവിധാനം - ബോബൻ, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂം ഡിസൈൻ - സൂര്യ ശേഖർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിഷ്ണു ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- അമൃതാ മോഹൻ, പ്രൊഡക്ഷൻ മാനേജേഴ്സ് - ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ, പ്രൊഡക്ഷൻ കൺട്രോളർ - എസ്സ. കെ. എസ് തപ്പാൻ. വടകര, കോഴിക്കോട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ- വാഴൂർ ജോസ്, ഫോട്ടോ - ഷുക്കു പുളിപ്പറമ്പിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

