Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രം 'കാഞ്ചിമാല' അണിയറയിൽ

text_fields
bookmark_border
Dhyan Sreenivasan
cancel
camera_altചിത്രത്തിന്‍റെ പൂജാ ചടങ്ങിനിടെ
Listen to this Article

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം കാഞ്ചിമാലയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും തിരുവനന്തപുരത്ത് വെച്ച് നടന്നു. ശ്രേയനിധി ക്രിയേഷൻസിന്‍റെ ബാനറിൽ രാജേഷ് നായർ, ശ്രേയ, നിധി എന്നിവർ ചേർന്ന് നിർമിച്ച് റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഞ്ചിമാല.

മന്ത്രി കെ.എൻ ബാലഗോപാൽ ഭദ്രദീപം തെളിച്ച് ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. മുൻ സ്പീക്കർ വിജയകുമാർ മുൻമന്ത്രി സുരേന്ദ്രൻ പിള്ള, കല്ലിയൂർ ശശി, ഇന്ദ്രൻസ്, സുധീർ കരമന, നെൽസൺ, കൊടശനാട് കനകം, സംവിധായകരായ ജി.എസ് വിജയൻ, ടി.സുരേഷ് ബാബു, കലാധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കാഞ്ചിമാലയിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം അടുത്തവർഷം ആദ്യം ഷൂട്ടിങ് ആരംഭിക്കും. ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ഹിംസയും അക്രമ ദൃശ്യങ്ങളും നിറയുന്ന വർത്തമാനകാലത്തുനിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ വിസ്മയകരമായ സൗന്ദര്യം, സ്നേഹം, ആർദ്രത, പ്രണയം ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമമാണ് ഈ സിനിമ.

സനു ഭാസ്കറിന്‍റേതാണ് കഥ. കാമറ പ്രദീപ് നായർ, എഡിറ്റിങ് സിയാൻ ശ്രീകാന്ത്, സംഗീതം ഒരുക്കുന്നത് ബിജിപാൽ, രമേശ് നാരായൺ, വരികൾ റഫീഖ് അഹമ്മദ്, കൊ -ഡയറക്ടർ ഷിബു ഗംഗാധരൻ, ആർട്ട് രാജീവ് കോവിലകം, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട്, കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹാരിസൺ, റീ റെക്കോർഡിംഗ് റോണി റാഫേൽ, മേക്കപ്പ് പട്ടണം ഷാ, പി.ആർ.ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് അജേഷ്, ഡിസൈൻസ് പ്രമേഷ് പ്രഭാകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dhyan latest movie
Next Story