Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ധനുഷ്​ ചിത്രം കർണനും സൽമാൻ ചിത്രം രാധെയും ഒ.ടി.ടി റിലീസായി എത്തുന്നു; റിലീസ്​ ഡേറ്റ്​ പുറത്ത്​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightധനുഷ്​ ചിത്രം 'കർണനും'...

ധനുഷ്​ ചിത്രം 'കർണനും' സൽമാൻ ചിത്രം 'രാധെ'യും ഒ.ടി.ടി റിലീസായി എത്തുന്നു; റിലീസ്​ ഡേറ്റ്​ പുറത്ത്​

text_fields
bookmark_border

തമിഴ്​ സിനിമയിൽ കഴിഞ്ഞ ദശകത്തിൽ പുറത്തുവന്ന ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പരിയെറും പെരുമാളിന്​ ശേഷം മാരി സെൽവരാജ്​ സംവിധാനം ചെയ്​ത്​ സൂപ്പർതാരം ധനുഷ്​ നായകനായ ചിത്രമായിരുന്നു 'കർണൻ'. ഏപ്രിൽ ഒമ്പതിന്​ തിയറ്ററുകളിലെത്തിയ ചിത്രത്തിന്​ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്​. കൂടാതെ വമ്പൻ തിയറ്റർ ഹിറ്റായി മാറുകയും ചെയ്​തിരുന്നു. കോവിഡ്​ രണ്ടാം തരംഗത്തിന്​ പിന്നാലെ തിയറ്റർ പ്രദർശനങ്ങൾ പ്രതിസന്ധിയിലായതോടെ കർണനെ ഒ.ടി.ടി റിലീസായി എത്തിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്​ അണിയറപ്രവർത്തകർ.

ആമസോൺ പ്രൈമാണ്​ 'കർണനെ' വാങ്ങിയിരിക്കുന്നത്​. ധനുഷി​െൻറ കരുത്തുറ്റ കഥാപാത്രം ഏപ്രിൽ 14ന്​ ചിത്രം ​ലോകമെമ്പാടുമുള്ള പ്രൈം വിഡിയോ പ്രേക്ഷകർക്ക്​ മുന്നിലേക്കെത്തും. മലയാളി താരം രജിഷ വിജയനായിരുന്നു കര്‍ണനിലെ നായിക. നടൻ ലാലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. ധനുഷ്​ നായകനായ അസുരൻ എന്ന ചിത്രത്തിന്​ ശേഷം വമ്പൻ തുകയ്​ക്ക്​ തെലുങ്ക്​ റീമേക്ക്​ റേറ്റ്​ വിറ്റുപോയ ചിത്രം കൂടിയാണ്​ കർണൻ. തെലുങ്കില്‍ സായ് ശ്രീനിവാസ് ആയിരിക്കും ധനുഷ് അവതരിപ്പിച്ച കഥാപാത്രമാവുക.

പ്രഭുദേവ സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ ചിത്രം 'രാധെ'സീ പ്ലെക്​സിലാണ്​ റിലീസ്​ ചെയ്യുന്നത്​. മെയ്​ 13ന്​ സ്​ട്രീം ചെയ്​ത്​ തുടങ്ങുന്ന ചിത്രം നേരത്തെ തിയറ്ററിലും അതേ ദിവസമിറക്കാൻ പദ്ധതിയിട്ടിരുന്നു. ദിഷ പട്ടാണിയാണ്​ ചിത്രത്തിലെ നായിക. അര്‍ജുന്‍ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ സര്‍ദാര്‍ കാ ഗ്രാൻറ്​സണ്‍ മെയ് 18ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OTT ReleaseDhanushKarnan movieRadhe Movie
News Summary - Dhanushs Karnan will premiere on Amazon Prime Video
Next Story