രജനീകാന്തിന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി ധനുഷ്
text_fieldsരജനികാന്തും ധനുഷും
തമിഴകത്തെ തലൈവർ രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ. 50 വർഷം മുമ്പ് തമിഴ് സിനിമയിൽ പ്രത്യക്ഷപെട്ട ഒരു പുതുമുഖ നടൻ പിന്നീട് തമിഴ് സിനിമയുടെ തന്നെ മുഖമായി മാറി. സിനിമ പ്രേമികൾക്ക് സൂപ്പർ സ്റ്റാറും പിന്നീട് തമിഴ്നാടിന്‍റെ തലൈവയുമായി അദ്ദേഹം മാറുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത്. ഡിസംബർ 12ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയ താരത്തിന് ആശംസകളുമയി എത്തുകയാണ് ലോകത്താകമാനമുള്ള ആരാധകർ.
തമിഴ്നാട്ടിൽ ഏറ്റവുമധികം ആരാധകരുള്ള സൂപ്പർ സ്റ്റാറുകളിൽ മുൻപന്തിയിലാണ് രജനീകാന്ത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുതൽ നിരവധിപേർ പിറന്നാൾ ആശംസകൾ അറിയിച്ചുവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയത് നടൻ ധനുഷിന്‍റെ കുറിപ്പാണ്. 'ജന്മദിനാശംസകൾ തലൈവ' എന്ന് എക്സിൽ കുറിച്ചുകൊണ്ടാണ് താരം ആശംസ പങ്കുവെച്ചത്. ആദ്യം മുതൽ തന്നെ രജനിയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്ന് ധനുഷ് പറഞ്ഞിരുന്നു. രജനീകാന്തിന്‍റെ മകൾ സൗന്ദര്യ രജനികാന്തിന്‍റെ ജീവിതപങ്കാളിയായിരുന്നു ധനുഷ്.
രജനീകാന്തിന്‍റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിന്‍റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം പടയപ്പ റി-റിലീസ് ചെയ്യുമെന്ന് സൗന്ദര്യ രജനീകാന്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. 'നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുകയാണ്. ശുദ്ധമായ ശൈലിയുടെയും, കാലാതീതമായ താരപദവിയുടെയും യാത്ര.... ലോകം തലൈവരെ ആഘോഷിക്കുമ്പോൾ പടയപ്പ എന്ന പ്രതിഭാസത്തെ തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഒരു ഉത്സവമായി മാറിയ ഒരു സിനിമ -എന്നാണ് സൗന്ദര്യ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

