Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനിയുടെ ചർച്ച ഫലം കണ്ടോ; ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്

text_fields
bookmark_border
രജനികാന്തിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ധനുഷും ഐശ്വര്യയും തീരുമാനം മാറ്റിയതെന്നാണ് പുറത്ത് പ്രചരിക്കുന്ന വിവരം
Dhanush and Aishwarya Cancelled their Divorce
cancel

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു നടൻ ധനുഷിന്റേയും രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയുടേയും. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ കുറിച്ച് ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. നിയമപരമായി വേർപിരിഞ്ഞാലും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുമെന്ന് ഇവർ അന്ന് പറഞ്ഞിരുന്നു. വേർപിരിയൽ ഒഴിവാക്കാനായി രജനികാന്ത് ഉൾപ്പെടെ സിനിമാ മേഖലയിലെ പ്രമുഖർ സന്ധിസംഭാഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഇപ്പോഴിതാ സിനിമകോളങ്ങളിൽ ഇടംപിടിക്കുന്നത് താരങ്ങൾ വീണ്ടും ഒന്നാവുന്നു എന്നുള്ള വാർത്തയാണ്. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. രജനികാന്തിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ധനുഷും ഐശ്വര്യയും തീരുമാനം മാറ്റിയതെന്നാണ് പുറത്ത് പ്രചരിക്കുന്ന വിവരം. വിവാഹമോചനത്തിനായി ഇരുവരും സമര്‍പ്പിച്ച അപേക്ഷ പിൻവലിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് താരങ്ങൾ ഇതുവരെപ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

വിവാഹമോചനത്തിന് ശേഷവും മക്കൾക്ക് വേണ്ടി ഐശ്വര്യയും ധനുഷും ഒന്നിച്ചെത്താറുണ്ട്. ഈ അടുത്ത അടുത്ത ഇടക്ക് മക്കളോടൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. 2004 ൽ പ്രണയിച്ച് വിവാഹം കഴിച്ച ഇവർ 18 വർഷത്തെ ദാമ്പത്യബന്ധമായിരുന്നു 2022 അവസാനിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dhanush and Aishwarya Cancelled their Divorce
Next Story