Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രസിപ്പിക്കുന്ന രംഗങ്ങളുമായി ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലർ'- ടീസർ

text_fields
bookmark_border
Dhanush 40 the Birthday special Captain Miller teaser out
cancel

ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി അരുൺ മാതേശ്വരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. സത്യജ്യോതി ബാനറിൽ ടി.ജി. നാഗരാജൻ അവതരിപ്പിച്ച് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ധനുഷിന്റെ 40ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ആകാംക്ഷ ജനിപ്പിക്കുന്ന തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ധനുഷിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച അഭിപ്രായമാണ് പുറത്തിറങ്ങിയ ലഭിക്കുന്നത്.

2023 ഡിസംബർ 15 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ധനുഷിനൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുദീപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവരാണ് മറ്റുതാരങ്ങൾ.

ഛായാഗ്രഹണം – സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് – ദിലീപ് സുബ്ബരായൻ, എഡിറ്റിങ് – നാഗൂരൻ രാമചന്ദ്രൻ. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ്.




Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dhanush 40 the Birthday special Captain Miller teaser out
Next Story