റോഷന്‍ ആന്‍ഡ്രൂസിന് ബോളിവുഡിൽ തിളങ്ങാനായോ? ദേവയുടെ രണ്ട് ദിവസത്തെ കളക്ഷൻ?
text_fieldsമലയാളി സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ദേവ. ഷാഹിദ് കപൂർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ജനുവരി 31 ആണ് തിയറ്ററുകളിലെത്തിയത്.2013 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം മുംബൈ പൊലീസിന്റെ റീമേക്കാണിത്.
റോഷൻ ആൻഡ്രൂസിന്റെ ദേവക്ക് ബോളിവുഡിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 11.37കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം അഞ്ച് കോടി രൂപയാണ് ചിത്രം ആദ്യദിനം ഇന്ത്യയിൽ നിന്ന് നേടിയത്. രണ്ടാംദിനം 5.87 കോടി രൂപ സമാഹരിക്കാനായി. ഈ സ്ഥിതിയാണെങ്കിൽ വാരാന്ത്യത്തില്‍ കാഴ്ചക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
അതേസമയം 2024 അവസാനം പുറത്തിറങ്ങിയ ഷാഹിദ് കപൂറിന്‍റെ തേരി ബാതോം മേം ഐസാ ഉല്‍ഝാ ജിയാ ആദ്യദിനം നേടിയത് 6.7 കോടിയായിരുന്നു. ചിത്രം നേടിയത് പരിഗണിക്കുമ്പോള്‍ കുറവാണെങ്കിലും തിയറ്ററുകളില്‍ മറ്റ് ചിത്രങ്ങളും ഉള്ള സാഹചര്യത്തില്‍ ഭേദപ്പെട്ട ഓപണിങ് ആണ് ദേവ നേടിയിരിക്കുന്നത്. അക്ഷയ് കുമാറിന്റെ സ്കൈ ഫോഴ്സിനൊപ്പമാണ് ദേവ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്..സ്കൈ ഫോഴ്സ് ഇന്നലെ സമാഹരിച്ചത് 2.75 കോടി രൂപയാണ്.
ആക്ഷൻ ത്രില്ലർ ചിത്രമായ ദേവയിൽ ഷാഹിദിനൊപ്പം പൂജ ഹെഗ്ഡെ,പവൈല്‍ ഗുലാട്ടി, പ്രാവേഷ് റാണാ, മനീഷ് വാധ്വാ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബോബി-സഞ്ജയ്, ഹുസൈന്‍ ദലാല്‍ & അബ്ബാസ് ദലാല്‍, അര്‍ഷാദ് സയ്യിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂര്‍ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറില്‍ സിദ്ധാര്‍ഥ്റോയ് കപൂറും ഉമേഷ് കെആര്‍ ബന്‍സാലും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

