Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്ന് പരാതി; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ റിലീസ് തടയണമെന്ന ഹരജി തള്ളി ഡൽഹി ഹൈകോടതി

text_fields
bookmark_border
മലയാള ചിത്രം ‘ജോസഫി’ന്റെ ഹിന്ദി റീമേക്കാണിത്
ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്ന് പരാതി; സണ്ണി ഡിയോൾ ചിത്രം സൂര്യയുടെ റിലീസ് തടയണമെന്ന ഹരജി തള്ളി ഡൽഹി ഹൈകോടതി
cancel

ന്യൂഡൽഹി: സണ്ണി ഡിയോൾ നായകനാകുന്ന പുതിയ ഹിന്ദി ചിത്രം 'സൂര്യ: അന്ത സെ ആരംഭ തക്' റിലീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി സ്വീകരിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈകോടതി. നവംബർ 20ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഇരിക്കെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിൻ വസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്നും ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് മറ്റൊരു ഹരജി നിലവിൽ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് പൊതുതാൽപര്യ ഹരജി തള്ളിയത്.

എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിലും ടീസറിലും മെഡിക്കൽ മേഖലയോടുള്ള അക്രമം കാണിക്കുന്നുവെന്നും ഇത് പൊതുജനാരോഗ്യ രംഗത്തെ ക്രമസമാധാന നില തകർക്കുമെന്നും ചൂണ്ടിക്കാട്ടി ഡോ. നചികേത ഭാട്ടിയ, ഡോ. ധ്രുവ് ചൗഹാൻ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. ചിത്രത്തിൽ നിന്ന് വിവാദ ഭാഗങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും നിർദേശം നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സമാന വിഷയത്തിൽ നവംബർ 2-ന് സിംഗ്ൾ ബെഞ്ച് ഇതിനകം അധികൃതർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും നവംബർ 16ന് അത് വീണ്ടും പരിഗണിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഒരേ വിഷയത്തിൽ ഒന്നിലധികം ഹരജികൾ പരിഗണിക്കുന്നത് ഉചിതമല്ലെന്നും, ആവശ്യമെങ്കിൽ ഹർജിക്കാർക്ക് സിംഗ്ൾ ബെഞ്ചിന്റെ നടപടികളിൽ പങ്കാളികളാകാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ചിത്രത്തിന് ഇതുവരെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും സി.ബി.എഫ്.സി അഭിഭാഷകൻ കോടതിയെ അറിയിച്ചു. മലയാളത്തിൽ ജോജു ജോർജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ‘സൂര്യ’യെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

എന്നാൽ രോഗികളുടെ ബന്ധുക്കൾക്ക് ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കുമെതിരെ അക്രമം നടത്താമെന്ന തോന്നൽ ചിത്രത്തിന്റെ ടീസറിലെ സംഭാഷണങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് അപകടകരമായ സന്ദേശമാണെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi HC refuses to entertain plea to stay release of Sunny Deol-starrer Suryaa
Next Story