Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ ക്രിക്കറ്റ്​ വിജയം പറയുന്ന '83'ന്​ ഡൽഹിയിൽ നികുതി ഒഴിവാക്കി

text_fields
bookmark_border
83 movie
cancel

ന്യൂഡൽഹി: 1983ലെ ഇന്ത്യയുടെ ​ക്രിക്കറ്റ്​ ലോകകപ്പ്​ വിജയത്തിന്‍റെ കഥ പറയുന്ന സിനിമയായ '83'ന്​ ഡൽഹി സർക്കാർ നികുതി ഒഴിവാക്കി. കബീർ ഖാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ രൺവീർ സിങ്​ ആണ്​ നായകൻ. 1983ലെ ലോകകപ്പ് ഫൈനലിൽ വെസ്റ്റ്‌ ഇൻഡീസിനെ തോൽപിച്ച് കപിൽ ദേവിന്‍റെ നായകത്വത്തിൽ ഇന്ത്യ നേടിയ വിജയമാണ് '83'ന്‍റെ പ്രമേയം.

ഡൽഹിയിൽ സിനിമ നികുതിരഹിതമാക്കിയതിന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനും ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയക്കും സംവിധായകനും നിർമാണ പങ്കാളിയുമായ കബീർ ഖാൻ നന്ദി പറഞ്ഞു. ഇന്ത്യയുടെ ചരിത്ര വിജയം കൂടുതൽ കാഴ്ചക്കാരിലേക്ക്​ എത്താൻ ഈ നീക്കം സഹായിക്കുമെന്ന്​ കബീർ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

റിലയൻസ്​ എന്‍റർടെയ്​ൻമെന്‍റും ഫാന്‍റം ഫിലിംസും അവതരിപ്പിക്കുന്ന '83' ഡിസംബർ 24നാണ്​ തീയറ്ററുകളിൽ എത്തുക. ഹിന്ദി, തമിഴ്​, തെലുങ്ക്​, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്​ സിനിമ റിലീസ്​ ചെയ്യുന്നത്​. കപിൽ ദേവ്​ ആയിട്ടാണ്​ രൺവീർ സിങ്​ സിനിമയിലെത്തുന്നത്​. കപിലിന്‍റെ ഭാര്യ റോമിയായി ദീപിക പദുക്കോണും വേഷമിടുന്നു. പങ്കജ്​ ത്രിപാഠി, താഹിർ രാജ്​ ഭാസിൻ, ജീവ, സാഖിബ്​ സലീം, ജതിൻ സർന, ചിരാഗ്​ പാട്ടീൽ, ദിൻകർ ശർമ്മ, നിഷാന്ത്​ ദഹിയ, ഹർദി സന്ധു, സാഹിൽ ഖട്ടാർ, എമ്മി വിർക്​, ആദിനാഥ്​ കോത്താരി, ധൈര്യ കർവ, ആർ. ബദ്രി തുടങ്ങിയവരാണ്​ സിനിമയിലെ മറ്റ്​ താരങ്ങൾ.

Show Full Article
TAGS:83 Movie Ranveer Singh kapil dev movie news 
News Summary - Delhi govt declares cricket drama ‘83’ tax-free
Next Story