Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാനോടൊപ്പമുള്ള പത്താനിലെ വിവാദ നൃത്തരംഗത്തെ കുറിച്ച് ദീപിക;കാണുന്നത് പോലെ എളുപ്പമായിരുന്നില്ല

text_fields
bookmark_border
Deepika Padukone Opens Up  Pathaan Besharam Rang Song
cancel

ഷാറൂഖ് ഖാൻ- ദീപിക പദുകോൺ ചിത്രമായ പത്താനില ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പാട്ടിൽ അതീവ ഗ്ലാമറസായിട്ടാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. കൂടാതെ കാവി നിറത്തിലുള്ള ബിക്കിനിയിലും എത്തുന്നുണ്ട്. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ പത്താന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് ചിത്രം 100 കോടി നേടിയിട്ടുണ്ട്.

സിനിമ പോലെ തന്നെ പത്താനിലെ ഗാനങ്ങളും തിയറ്ററിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് പാട്ടുകളും സൂപ്പർ ഹിറ്റാണെങ്കിലും ഷൂട്ടിങ് കഠിനമായിരുന്നു എന്നാണ് ദീപിക പറയുന്നത്. യഷ് രാജ് ഫിലിംസ് പങ്കുവെച്ച വിഡിയോയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ രണ്ടു ഗാനങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നും ദീപിക കൂട്ടിച്ചേർത്തു

'പത്താനിലെ ബേഷരം രംഗ് എന്ന ഗാനം ഒരു തരത്തിൽ എന്റെ സോളോ ഗാനമാണ്. ഷൂട്ടിങ് ലൊക്കേഷൻ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഗാനരംഗത്ത് വേനൽക്കാലം വളരെ മനോഹരവുമായി തോന്നുമെങ്കിലും, അത് ശരിക്കും ശൈത്യവും കാറ്റുമുള്ളതുമായിരുന്നു. അതിനാൽ വളരെയധികം ബുദ്ധിമുട്ടിയാണ് ഗാനം ചിത്രീകരിച്ചത്.

രണ്ടാമത്തെ ഗാനം ഷാറൂഖ് ഖാനോടൊപ്പമുള്ളതാണ്. അത് വളരെ മികച്ചതായിരുന്നു. ഞങ്ങൾ രണ്ടുപേരും ഡാൻസിന്റെ സാങ്കേതികതയെ കുറിച്ചോർത്ത് വിഷമിക്കാത്തവരാണ്. രണ്ട് ഗാനങ്ങളും ഞാൻ ആസ്വദിച്ച് ചെയ്തതാണ്'; ദീപിക പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deepika Padukone Opens Up Pathaan Besharam Rang Song
Next Story