'ഛപാക്' ചെയ്തിരുന്ന സമയത്ത് പരിഭ്രാന്തി തോന്നി; സിനിമ സെറ്റിൽ മനോരോഗവിദഗ്ധൻ വേണം -ദീപിക പദുകോൺ
text_fieldsതന്റെ നിലപാടുകൾ കൃത്യമായി തുറന്നടിക്കുന്ന താരമാണ് ദീപിക പദുകോൺ. താരപദവി നോക്കാതെയാണ് നടി നിലപാടുകൾ തുറന്ന് പറയാറുളളത്. വിഷാദരോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് ദീപിക പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. പൊതുവേദികളിൽ യാതൊരു മടിയും കൂടാതെ ഡിപ്രഷൻ കാലത്തെ അനുഭവവും പങ്കുവെക്കാറുണ്ട്.
വിഷാദരോഗത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ദീപിക സിനിമ സെറ്റുകളിൽ മനോരോഗവിദഗ്ധരുടെ സേവനം വേണമെന്നാണ് പറയുന്നത്. ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് നടിയെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമ സെറ്റിൽ ആരോഗ്യ പ്രവർത്തകനെ പോലെ മനോരോഗവിദഗ്ധരുടേയും സേവനം ആവശ്യമാണെന്നാണ് നടി പറയുന്നത്.
'ഛപാക്' സിനിമ ചെയ്തിരുന്ന സമയത്ത് മാനസികമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു. പരിഭ്രാന്തി പോലെ തോന്നി. കുറച്ച് വർഷങ്ങൾക്ക് മുൻപ് സെറ്റിൽ ഒരു തെറാപ്പിസ്റ്റിനെ വേണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ സെറ്റിൽ ഡോക്ടറുടെ സേവനമുണ്ട്. എന്തുകൊണ്ട് ഒരു മനോരോഗവിദഗ്ധനെ കാണാൻ സാധിക്കുന്നില്ല; നടി ചോദിക്കുന്നു.
ഗെഹ്രിയാനാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ദീപിക പദുകോണിന്റെ ചിത്രം. ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ, ഹൃത്വിക് റോഷൻ ചിത്രമായ ഫൈറ്റർ, നാഗ് അശ്വിൻ സംവിധാന ചെയ്യുന്ന ചിത്രം തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ദീപിക പദുകോണിന്റെ സിനിമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

