'കിങിന്‍റെ' ക്വീനായി വീണ്ടും ദീപിക; തൂഫാനാക്കുമോ ഈ കോംബോ?
text_fieldsപത്താൻ, ജവാൻ, ഡങ്കി എന്നീ സിനിമകൾക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങിന്‍റെ അപ്ഡേറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഭിഷേക് ബച്ചൻ, സുഹാന ഖാൻ, അഭയ് വർമ്മ, അർഷാദ് വാർസി, ജയ്ദീപ് അഹ്ലാവത് എന്നിവരുൾപ്പെടെയുള്ളവരുടെ ഒരു മികച്ച സംഘത്തെ നിർമാതാക്കൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് 18 ന് മുംബൈയിൽ കിങ് ചിത്രീകരണം ആരംഭിക്കുമ്പോൾ ചിത്രത്തിൽ നായികയായി ദീപിക പദുകോൺ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ, പത്താൻ, ജവാൻ എന്നീ സിനിമകൾക്ക് ശേഷം ദീപികയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന സിനിമയാകും കിങ്. കരീന കപൂറിനേയും, കത്രീന കൈഫിനെയും നായികമാരായി ആദ്യം പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ അത് ദീപിക പദുകോണിലേക്ക് എത്തിച്ചേരുകയായിരുന്നു. ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
സുജോയ് ഘോഷ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് അഭിഷേക് ബച്ചൻ എത്തുന്നത്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു. വലിയ ബഡ്ജറ്റിൽ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംഗീതം സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം അനിരുദ്ധ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

