മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക വരുന്നു; ദീപ അജി ജോൺ
text_fieldsകൊച്ചി: നവാഗതയായ ദീപ അജി ജോൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വിഷം' (Be wild for a while) എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നടി മഞ്ജു വാര്യർ തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ റിലീസ് ചെയ്തു. അജി ജോൺ, ഹരീഷ് പേരടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'വിഷം' ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമാണ്. മറ്റ് താരനിർണയം പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം, ബ്രൈമൂർ, ഡൽഹി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കും.
നടനും സംവിധായകനുമായ അജി ജോണിന്‍റെ ഭാര്യായായ ദീപ 'ഊടും പാവും' എന്ന പരമ്പരാഗത ബാലരാമപുരം കൈത്തറി സ്റ്റുഡിയോ ശൃംഖലയുടെ ഉടമയും ടെക്സ്റ്റയിൽ ആർട്ടിസ്റ്റുമാണ്. പെർസ്പെക്റ്റീവ് സ്റ്റേഷൻ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം കാർത്തിക് എസ്. നായർ നിർവഹിക്കുന്നു. സംഗീതം-വിജയ് മാധവ്, ലൈൻ പ്രൊഡ്യൂസർ-അഡ്വ. കെ.ആർ. ഷിജുലാൽ, എഡിറ്റിങ്-അജിത് ഉണ്ണികൃഷ്ണൻ, വസ്ത്രലങ്കാരം-സാമിന ശ്രീനു, മേക്കപ്പ്-റഷീദ് അഹമ്മദ്, ഡിസൈൻസ്- ആന്‍റണി സ്റ്റീഫൻസ്, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

