ഉണ്ണി മുകുന്ദന്റെ പോസ്റ്റിലെ കമന്റ്: ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂരിന് വധഭീഷണി
text_fieldsതളിപ്പറമ്പ്: ഫേസ്ബുക്കിൽ നടത്തിയ അഭിപ്രായ പ്രകടനത്തിെൻറ പേരിൽ സൈബർ ആക്രമണത്തിനുപുറമെ നടൻ സന്തോഷ് കീഴാറ്റൂരിനുനേരെ വധഭീഷണിയും ഉയർന്നതായി പരാതി. ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ സന്തോഷ് നൽകിയ കമൻറിെൻറ പേരിലാണ് സൈബർ ആക്രമണം. ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഹനുമാൻ ജയന്തി ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഈ ചിത്രത്തിന് സന്തോഷ് കീഴാറ്റൂർ കമൻറിട്ടു. അതിനെ പ്രതിരോധിച്ച് ഉണ്ണി മുകുന്ദൻ മറുപടിയുമിട്ടു. ഇതിന് പിന്നാലെയാണ്, വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരുകൂട്ടർ സന്തോഷിനെതിരെ സൈബറിടത്തിൽ പ്രതിഷേധമുയർത്തിയത്. പിന്നീട് ഇത് സന്തോഷിനെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ സൈബർ ആക്രമണമായി മാറുകയായിരുന്നു. ഇൻറർനെറ്റ് കാളിലൂടെ വധഭീഷണി വന്നതായും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
ഇനിയെങ്കിലും സൈബർ ആക്രമണവും ഭീഷണിയും അവസാനിപ്പിക്കണം. അല്ലെങ്കിൽ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സന്തോഷ് വ്യക്തമാക്കി.

