സ്വപ്നങ്ങള്‍ തുന്നിച്ചേര്‍ത്ത് ബഷീറും മകളും; 'ഡിയര്‍ വാപ്പി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
text_fieldsലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഡിയര്‍ വാപ്പി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. ഒരു തുന്നല്‍ക്കാരനായാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.
നിരഞ്ജ് മണിയന്‍പിള്ള രാജു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിക്കുന്നത്.
പാണ്ടികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് കൈലാസ് മേനോന്‍ ആണ്. ലിജോ പോള്‍ ചിത്രസംയോജനവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു.
അജയ് മങ്ങാട് ആണ് കലാസംവിധാനം. റഷീദ് അഹമ്മദ് ചമയവും അനീഷ് പെരുമ്പിലാവ് നിര്‍മ്മാണ നിയന്ത്രണവും കൈകാര്യം ചെയ്യുന്നു. പ്രവീണ്‍ വര്‍മ്മയാണ് വസ്ത്രാലങ്കാരം. ഷിജിന്‍ പി രാജ് നിശ്ചലഛായാഗ്രഹം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.