Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പത്ത് ഞൊറിയിട്ട' ; ഡിയർ വാപ്പിയിലെ ആദ്യ ഗാനം പുറത്ത്

text_fields
bookmark_border
Dear Vaappi Movie Pathu Njori  Video Song Out
cancel

ലാൽ, തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമായ ഡിയര്‍ വാപ്പിയിലെ വിഡിയോ ഗാനം പുറത്തിറങ്ങി. പത്ത് ഞൊറി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

കൈലാസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്‌ദൂട്ടിയാണ്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.

കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

ലിജോ പോള്‍ ചിത്രസംയോജനവും, എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dear Vaappi Movie Pathu Njori Video Song Out
Next Story