Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
16 വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും ദർശീൽ സഫാരിയും ഒന്നിക്കുന്നു
cancel

16 വർഷങ്ങൾക്ക് ശേഷം ആമിർ ഖാനും ദർശീൽ സഫാരിയും ഒന്നിക്കുന്നു

text_fields
bookmark_border

10 വയസ്സ് തികയുന്നതിന് മുമ്പു തന്നെ ബോളിവുഡിൽ അറിയപ്പെടുന്ന താരമായി മാറിയ നടനായിരുന്നു ദർശീൽ സഫാരി. ആമിർ ഖാൻ സംവിധാനം ചെയ്ത ‘താരേ സമീൻ പർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായകനായിരുന്നു ദർശീൽ. ഇപ്പോഴിതാ, ഒന്നരപതിറ്റാണ്ടിന് ശേഷം ആമിർ ഖാൻ ഉൾപ്പെടുന്ന ഒരു പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള സുപ്രധാന സൂചനയുമായി എത്തിയിരിക്കുകയാണ് താരം.

ദർഷീൽ സഫാരി അടുത്തിടെ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിട്ട ചി​ത്രമാണ് ആരാധകർക്കിടയിൽ ആവേശം ഉണർത്തിയിരിക്കുന്നത്. BOOOOMMMM! 16 വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ വീണ്ടും ഒരുമിച്ചു. - ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ദർശീൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ താരെ സമീൻ പർ’ എന്ന സിനിമയിലെ ഇരുവരുടെയും ചിത്രവും താഴെ ആമിർ ഖാൻ വൃദ്ധനും ദർശീൽ യുവാവുമായുള്ള മറ്റൊരു ചിത്രവും കാണാം. എന്തായാലും 16 വർഷത്തിനു ശേഷമുള്ള ഇരുതാരങ്ങളുടെയും ഒരുമിക്കൽ തിയറ്റുകളിൽ ആസ്വദിക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം, ആമിർ ഖാനൊപ്പമുള്ള ചിത്രം ‘താരെ സമീൻ പറിന്റെ രണ്ടാം ഭാഗമാണെന്നാണ് സൂചന. ‘സിതാരെ സമീൻ പർ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ റിലീസ് ക്രിസ്മസിന് സംഭവിക്കുമെന്ന് ആമിറും സൂചന നൽകിയിട്ടുണ്ട്. നിലവിൽ 'ഹുകൂസ് ബുക്കസ്' എന്ന തന്റെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ദർശീൽ സഫാരി. സച്ചിൻ ടെണ്ടുൽക്കറെ ആരാധിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Darsheel Safary reunites with his 'Taare Zameen Par' co-star Aamir Khan
Next Story