Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഡാനിയൽ ക്രെയ്​ഗിന്‍റെ...

ഡാനിയൽ ക്രെയ്​ഗിന്‍റെ അവസാന ജെയിംസ്​ ബോണ്ട്​ ചിത്രം​ 'നോ ടൈം ടു ഡൈ' ഒക്​ടോബറിൽ തിയറ്ററുകളിലേക്ക്​

text_fields
bookmark_border
no time to die
cancel

സിനിമ പ്രേമികൾ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്​ 'നോ ടൈം ടു ഡൈ'.

ഏറെ തവണ റിലീസിങ്​ മാറ്റി​വെച്ച ശേഷം ഡാനിയൽ ക്രെയ്​ഗ്​ ജെയിംസ്​ ബോണ്ടായി വേഷമിടുന്ന അവസാന ചിത്രം ഒക്​ടോബറിൽ തിയറ്ററുകളിലെത്താൻ പോകുകയാണ്​. ഇയോൺ പ്രൊഡക്ഷന്‍റെ ജെയിംസ്​ ബോണ്ട്​​ ഫ്രാഞ്ചൈസിയിലെ 25ാം സിനിമ ഒക്​ടോബർ എട്ടിനാണ്​ റിലീസ്​ ചെയ്യുന്നത്​.

കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസ് പലതവണ നീട്ടിയത്. കഴിഞ്ഞ വർഷം സെപ്​റ്റംബറിലായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടത്​. 2020 നവംബറിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്​. പിന്നാലെ 2021 ഏപ്രില്‍ രണ്ടിലേക്ക്​ റിലീസ്​ മാറ്റി​.

ഇപ്പോൾ ട്രെയ്​ലർ റിലീസ്​ കഴിഞ്ഞ്​ ഒരുവർഷത്തിന്​ ശേഷമാണ്​ ചിത്രം തിയറ്ററിലൂടെ മാത്രമേ റിലീസ്​ ചെയ്യുള്ളുവെന്ന്​ ജെയിംസ്​ ബോണ്ട്​ ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ അണിയപ്രവർത്തകർ വ്യക്തമാക്കിയത്​. റിലീസ്​ തീയതി സ്​ഥിരീകരിച്ചതോടൊപ്പം ചൂടൻ സംഘട്ടന രംഗങ്ങൾ ഉൾകൊള്ളുന്ന ടി.വി സ്​പോട്ട്​ ക്ലിപ്പും അണിയറപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ചിത്രീകരണത്തിനിടെ വലിയ പ്രതിസന്ധികള്‍ ചിത്രം നേരിട്ടിരുന്നു. നോ ടൈം ടും ഡൈയുടെ ലൊക്കേഷൻ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പതിവ്​ ജെയിംസ്​ ബോണ്ട്​ ചിത്രങ്ങളിൽ നിന്നും വ്യത്യസ്​തമായാണ്​ പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്​. ജമൈക്കയിൽ വിശ്രമ ജീവിതം നയിക്കുന്ന ബോണ്ടിന്​ പ്രത്യേക സാഹചര്യത്തിൽ വീണ്ടും അന്വേഷണത്തിന്​ ഇറങ്ങേണ്ടി വരുന്നതാണ്​ പ്രമേയം. ഒാസ്​കർ ജേതാവായ റമി മാലികാണ്​ പ്രതിനായക വേഷത്തിലെന്നതും ചിത്രത്തി​െൻറ പ്രതീക്ഷ വർധിപ്പിക്കുന്നു.

അഞ്ചാം തവണയാണ്​ ഡാനിയൽ ക്രെയ്​ഗ്​ ജെയിംസ്​ ബോണ്ടായി വേഷമിടുന്നത്​. അവസാനം പുറത്തിറങ്ങിയത്​ സ്​പെക്​ട്ര എന്ന ചിത്രമായിരുന്നു. ത​െൻറ കഥാപാത്രത്തിന്​ സ്​പെക്​ട്രയിൽ വ്യക്​തമായ അവസാനമുണ്ടായിരുന്നില്ലെന്നും ആ ചിത്രത്തോടുകൂടി അഭിനയം നിർത്തിയിരുന്നെങ്കിൽ ഒന്ന്​ കൂടി ചെയ്യാമായിരുന്നു എന്ന തോന്നൽ പിന്നീട്​ വരാനിടയുണ്ടെന്നും ക്രെയ്​ഗ്​ പറയുന്നു.

സിനിമയുടെ കഥാഗതിക്ക്​ വ്യക്​തമായ അവസാനം വേണ്ടതുണ്ടെന്നും പുതിയ ചിത്രമായ 'നോ ടൈം ടു ഡൈ'യിൽ അതുണ്ടെന്നും താരം വ്യക്​തമാക്കി. അതോടൊപ്പം ​ത​െൻറ കരിയറിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു പുതിയ ചിത്രത്തിലേതെന്നും മുൻ ചിത്രങ്ങളേക്കാൾ മികച്ച വേഷമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Daniel CraigNo Time To DieJames Bond
News Summary - Daniel Craig's last james bond movie No Time To Die to release in theatres on October
Next Story