Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅജയ്​ ദേവ്​ഗൺ ചിത്രം...

അജയ്​ ദേവ്​ഗൺ ചിത്രം ​'മൈദാനി'​െൻറ കൂറ്റൻ സെറ്റ്​ തകർത്ത്​ ടൗട്ടെ ചുഴലിക്കാറ്റ്; ചിത്രങ്ങൾ പങ്കുവെച്ച്​ അണിയറപ്രവർത്തകർ

text_fields
bookmark_border
അജയ്​ ദേവ്​ഗൺ ചിത്രം ​മൈദാനി​െൻറ കൂറ്റൻ സെറ്റ്​ തകർത്ത്​ ടൗട്ടെ ചുഴലിക്കാറ്റ്; ചിത്രങ്ങൾ പങ്കുവെച്ച്​ അണിയറപ്രവർത്തകർ
cancel

രാജ്യമൊട്ടാകെ ഭീതി പടർത്തിയ ടൗട്ടെ ചുഴലിക്കാറ്റ്​ ബോളിവുഡ്​ ചിത്രത്തിന്​ വേണ്ടി മുംബൈ ഫിലിംസിറ്റിയിൽ ഒരുക്കിയ കൂറ്റൻ സെറ്റിനും കേടുപാടുകൾ വരുത്തി​. ബോളിവുഡ്​ സൂപ്പർതാരം അജയ്​ ദേവ്​ഗൺ നായകനാകുന്ന സ്​പോർട്​സ്​ ഡ്രാമയായ 'മൈദാൻ' എന്ന ചിത്രത്തിന്​ വേണ്ടി നിർമിച്ച ഫുട്​ബാൾ സ്​റ്റേഡിയമാണ്​ ചുഴലിക്കാറ്റിനെ തുടർന്ന്​ തകർന്നത്​. അവസാന ഷെഡ്യൂളിൽ എട്ട് മത്സരങ്ങൾ ചിത്രീകരിക്കുന്നതിനായി ഒരുക്കിയതായിരുന്നു മൈതാനം. ചുഴലിക്കാറ്റിന്​ ശേഷമുള്ള സെറ്റി​െൻറ ചിത്രം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്​.


ഖ്യതി കാഞ്ചൻ രൂപകൽപ്പന ചെയ്ത ഭീമൻ സെറ്റ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്​ പിന്നാലെ പുനർനിർമിക്കാനാണ്​ പദ്ധതിയിടുന്നത്​. അടുത്ത രണ്ട് മാസത്തിനുള്ളിൽ ചിത്രീകരണം പുനരാരംഭിക്കാൻ സാധിക്കുമെന്നുമാണ്​ നിർമ്മാതാവ് ബോണി കപൂറി​െൻറ പ്രതീക്ഷ. നിർമ്മാതാക്കൾ ചിത്രം പേ-പെർ വ്യൂ ഡിജിറ്റൽ റിലീസായി പുറത്തിറക്കാൻ ആലോചിക്കുന്നതായുള്ള അഭ്യൂഹങ്ങളും നിർമാതാക്കൾ തള്ളി.

ഒക്ടോബർ 15 ദസറ ദിനത്തിൽ തിയറ്റർ റിലീസായിട്ടായിരിക്കും മൈദാനെത്തുക. ഇന്ത്യൻ ഫുട്ബോളി​െൻറ സുവർണ്ണ കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണ് 'മൈദാൻ'. ''1950 കളിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമി​െൻറ പരിശീലകനും മാനേജരുമായിരുന്ന സയ്യിദ് അബ്ദുൾ റഹിമി​െൻറ ജീവിതമാണ് ചിത്രത്തിന്​ പ്രചോദനമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajay DevgnCyclone Tauktaemaidaan
News Summary - Cyclone Tauktae destroys set of the Ajay Devgn-starrer maidaan
Next Story