Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൊലീസ് സ്റ്റേഷനിൽ...

പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കി; നടൻ വിനായകൻ അറസ്റ്റിൽ

text_fields
bookmark_border
Malayalam film industry  to take action against Vinayakan For   controversy Statement about  Oommen Chandy
cancel

കൊ​ച്ചി: പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​പി​ച്ചെ​ത്തി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​തി​ന് ന​ട​ൻ വി​നാ​യ​ക​ൻ അ​റ​സ്റ്റി​ൽ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് പ​റ​ഞ്ഞു. ക​തൃ​ക്ക​ട​വി​ലു​ള്ള ഫ്ലാ​റ്റി​ൽ​നി​ന്ന്​ വി​നാ​യ​ക​ൻ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ക്കു​ക​യും ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തു.

പൊ​ലീ​സി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വ​നി​ത പൊ​ലീ​സ്​ അ​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. ഫ്ലാ​റ്റ് വാ​ങ്ങി​യ​തി​ലെ സാ​മ്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ളാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് മ​ന​സ്സി​ലാ​ക്കി. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ മ​ഫ്തി​യി​ലാ​ണ്​ വി​നാ​യ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​നാ​യ​ക​ൻ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. തു​ട​ർ​ന്ന് പൊ​ലീ​സു​കാ​ർ തി​രി​ച്ച്​ സ്റ്റേ​ഷ​നി​ലെ​ത്തി.

വൈ​കീ​ട്ട്​ വി​നാ​യ​ക​ൻ വീ​ണ്ടും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് പ​രാ​തി ആ​വ​ർ​ത്തി​ച്ചു. ഏ​ഴ് മ​ണി​യോ​ടെ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യ വി​നാ​യ​ക​ൻ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​ഫ്തി​യി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യാ​രാ​ണെ​ന്ന് അ​റി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. ഇ​തി​നി​ടെ സ്റ്റേ​ഷ​നി​ൽ​വെ​ച്ച് പു​ക​വ​ലി​ച്ച വി​നാ​യ​ക​ന് പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു. ശാ​ന്ത​നാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​ഹ​ളം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് എ​ത്തി​ച്ച​തു​ക​ണ്ട്​ ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലും ഇ​യാ​ൾ ബ​ഹ​ളം​വെ​ച്ചു. ല​ഹ​രി​ക്ക​ടി​പ്പെ​ട്ട് പൊ​തു​സ്ഥ​ല​ത്ത് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പെ​രു​മാ​റി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, എ​ന്തി​നാ​ണ് ത​ന്നെ പി​ടി​കൂ​ടി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് വി​നാ​യ​ക​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinayakan
News Summary - Created a ruckus at the police station; Actor Vinayakan arrested
Next Story