Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രതിഫലം...

പ്രതിഫലം കുറക്കാമെന്ന്​​ താരങ്ങൾ; തർക്കം ഒത്തുതീർന്നു

text_fields
bookmark_border
പ്രതിഫലം കുറക്കാമെന്ന്​​ താരങ്ങൾ; തർക്കം ഒത്തുതീർന്നു
cancel
camera_alt

ടൊവീനോ തോമസ്, ജോജു ജോർജ്

കൊച്ചി: സിനിമ താരങ്ങളുടെ പ്രതിഫല തർക്കം ഒത്തുതീർന്നു. പ്രതിഫലം കൂട്ടിയ രണ്ടു​ താരങ്ങളും നിലപാട്​ മാറ്റിയതോടെയാണ്​​ പരിഹാരം. പ്രതിഫലത്തിനു​ പകരം സിനിമ റിലീസായ ശേഷം നിർമാതാവുമായി ലാഭം പങ്കിടാമെന്ന്​ ടൊവിനോ തോമസും, പ്രതിഫലം 50 ൽനിന്ന്​ 30 ലക്ഷമായി കുറക്കാമെന്ന്​ ജോജു ജോർജും സമ്മതിച്ചതായി നിർമാതാക്കൾ അറിയിച്ചു. വ്യാഴാഴ്​ച കൊച്ചിയിൽ നടന്ന യോഗത്തിലാണ്​ പ്രശ്​നം തീർപ്പായത്​.

താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ ചിത്രീകരണത്തിന്​ അനുമതി നൽകില്ലെന്ന്​ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ നേര​േത്ത ​സാ​ങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്​കക്ക്​ കത്ത്​ നൽകിയിരുന്നു. കോവിഡ്​ മൂലം സിനിമ നിർത്തിവെക്കുന്നതിന്​ മുമ്പ്​ ചെയ്​ത ചിത്രങ്ങളിലെ വേതനം സംബന്ധിച്ച കരാറിൽനിന്ന്​ 30 മുതൽ 50 ശതമാനം വരെ കുറവ്​ വേണമെന്നായിരുന്നു ആവശ്യം. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ഫെഫ്​കയും അനുകൂലമായി പ്രതികരിക്കുകയും ചെയ്​തു.

മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ളവർ ഗണ്യമായി കുറച്ചെങ്കിലും ടൊവിനോ തോമസും ജോജു ജോർജും കോവിഡിനു​ മുമ്പ്​ വാങ്ങിയതിനെക്കാൾ ​പ്രതിഫലം ഉയർത്തിയതായി നിർമാതാക്കൾ പറയുന്നു. ഇതോടെ ഇവരുടെ ചിത്രങ്ങൾ റിലീസ്​ ചെയ്യേണ്ടെന്ന്​ തീരുമാനിച്ചിരുന്നു.​ പുതിയ സിനിമകളിൽ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MovieFEFKATovino ThomasJoju GeorgeKerala Film Producers Association
Next Story