'കൂലി' ഹിന്ദി പതിപ്പിന്‍റെ പേര് വീണ്ടും മാറ്റി; ആ കൺഫ്യൂഷൻ തീർന്നെന്ന് ആരാധകർ
text_fieldsസൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം കൂലിയുടെ ഹിന്ദി പതിപ്പിന് 'കൂലി ദി പവർഹൗസ്' എന്ന് പേരിട്ടു. കൂലിയുടെ ഹിന്ദി പതിപ്പിന് മജദൂര്‍ എന്നാണ് ആദ്യം പേരിട്ടത്. പുതിയ പേര് മാറ്റത്തിൽ ആരാധകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിരവധി ട്രോളുകളാണ് പുതിയ പേരിന് നേരിടേണ്ടതായി വന്നത്.
കൂലി ഹിന്ദിയിലും പറയുന്ന പേരല്ലേ പിന്നെന്തിനാണ് പേര് മാറ്റിയത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പേര് മാറ്റം ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ആരാധകർ പറയുന്നു. അത് കൂലിയുടെ കളക്ഷനെ സാരമായി ബാധിക്കും എന്നും ചില ആരാധകര്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ ഹിന്ദിയിലെ പേര് വീണ്ടും മാറ്റിയിരിക്കുകയാണ് കൂലിയുടെ നിര്‍മാതാക്കള്‍. കൂലി ദ പവര്‍ഹൗസ് എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്.
ആഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. രജനീകാന്തിന് പുറമേ, തമിഴ് സൂപ്പർസ്റ്റാർ നാഗാർജുന അക്കിനേനി, കന്നഡ താരം ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. ആക്ഷൻ എന്റർടെയ്‌നറാനായ, സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

