'കൂലി' സയൻസ് ഫിക്ഷനാണോ? ഫാൻ തിയറികളോട് പ്രതികരിച്ച് ലോകേഷ്, സിനിമ എന്താണെന്ന് കാണുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും!
text_fieldsസൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കൂലിക്ക് ഇതിനോടകം തന്നെ ഹൈപ്പ് കൂടിയിട്ടുണ്ട്. ട്രെയിലറിന് ഹൈപ്പ് കുറവാണെങ്കിലും ആരാധകർ ഇപ്പോഴും ആവേശത്തിലാണ്. എന്നാൽ ട്രെയിലർ ഇറങ്ങിയപ്പോൾ ആളുകൾ ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇത് സയൻസ് ഫിക്ഷനാണോ എന്നാണ്. ട്രെയിലർ സ്റ്റൈലിഷാണെങ്കിലും, യഥാർത്ഥ പ്ലോട്ടിനെക്കുറിച്ച് വളരെക്കുറച്ച് ഉൾക്കാഴ്ച മാത്രമേ നൽകുന്നുള്ളൂ. ഈ അവ്യക്തതയാണ് ഓൺലൈൻ ചർച്ചകൾക്ക് ആക്കം കൂട്ടിയത്. ടൈം ട്രാവലാണോ സയൻസ് ഫിക്ഷനാണോ എന്ന ആകാംഷയിലാണ് നെറ്റിസൺസ്.
ചിത്രത്തിന്റെ അടുത്തിടെ നടന്ന ഒരു പ്രീ-റിലീസ് പരിപാടിയിൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വളർന്നുവരുന്ന ജിജ്ഞാസയെയും സിദ്ധാന്തങ്ങളെയും കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ് സംസാരിച്ചു. കൂലി ഒരു സയൻസ് ഫിക്ഷൻ സിനിമയാണോ അതോ ടൈം ട്രാവൽ സിനിമയാണോ എന്ന് ചോദിച്ചപ്പോൾ ലോകേഷ് പറഞ്ഞു. ഞാൻ അതെല്ലാം വായിക്കാറുണ്ടായിരുന്നു. അത് എന്നെയും അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴാണ് ഞാൻ സത്യരാജ് സാറുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്തത്. എല്ലാവരും ഇതൊരു സയൻസ് ഫിക്ഷൻ സിനിമയാണെന്നും ഇത് ഒരു ടൈം ട്രാവൽ സിനിമയാണെന്നും പറയുന്നു... സിനിമ എന്താണെന്ന് കാണുമ്പോൾ അത്ഭുതപ്പെടുന്ന ആളുകളെ കാണാൻ ഞാൻ വളരെ ആവേശത്തിലാണ്.
ആരാധക സിദ്ധാന്തങ്ങൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാത്തതിനാൽ, ലോകേഷിന്‍റെ നിഗൂഢ പ്രതികരണം വീണ്ടും നെറ്റിസൺമാരെ ചോദ്യമുനയിൽ നിർത്തുന്നു. നാഗാർജുന അക്കിനേനി, പൂജ ഹെഗ്‌ഡെ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവർക്കൊപ്പം ദാഹ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം ആമിർ ഖാനും 'കൂലി'യുടെ താരനിരയിലുണ്ട്. ആഗസ്റ്റ് 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം വൈ.ആർ.എഫിന്റെ 'വാർ 2'വുമായാണ് ബോക്സ്ഓഫീസിൽ മത്സരിക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

