Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖിനെ ബന്ധപ്പെടാനുള്ള അവസാന ശ്രമമാണിത്; അഭ്യർഥനയുമായി കോൺഗ്രസ് നേതാവ്

text_fields
bookmark_border
ഷാറൂഖിനെ ബന്ധപ്പെടാനുള്ള അവസാന ശ്രമമാണിത്; അഭ്യർഥനയുമായി കോൺഗ്രസ് നേതാവ്
cancel

ഷാറൂഖ് ഖാനോട് അഭ്യർഥനയുമായി കോൺഗ്രസ് നേതാവ് സരിത ലൈറ്റ്ഫ് ലാംഗ്. അസുഖ ബാധിതനായി ഗോവയിൽ കഴിയുന്ന കിങ് ഖാന്റെ ഗുരുവും സുഹൃത്തുമായ എറിക് ഡിസൂസയെ ഒരുനോക്ക് കാണാൻ എത്തണമെന്നാണ് വിഡിയോ സന്ദേശത്തിലൂടെ പറയുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്നും അദ്ദേഹത്തിനോടൊപ്പം അൽപം സമയം ചെലവഴിക്കണമെന്നും സരിത പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'എറിക്കിന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. ദയവായി അദ്ദേഹത്തെ വന്നൊന്ന് കാണൂ. ഗോവയിൽ നിന്ന് വളരെ അകലെയല്ല മുംബൈ. ഒരു മണിക്കൂർ വിമാനയാത്ര മാത്രം. അദ്ദേഹത്തിന്റെ ആരോഗ്യം ശരിക്കും വഷളായിക്കൊണ്ടിരിക്കുകയാണ്, ഇനി സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഇതെന്റെ അവസാനത്തെ അഭ്യർഥനയായാണ് . എസ്ആർകെയുമായി ബന്ധപ്പെടാനുള്ള എൻ്റെ അവസാന ശ്രമമാണ് ഇത്. ഷാറൂഖിന്റെ മാനേജർ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിങ്ങളുടെ സന്ദർശനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ അർഥവത്തുള്ളതാണ്. അദ്ദേഹത്തിന്റെ ആരോഗ്യം ശരിക്കും വഷളായിക്കൊണ്ടിരിക്കുകയാണ്'- സരിത പറഞ്ഞു. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഒരു ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ ബോളിവുഡിൽ സജീവമായിട്ടുണ്ട്. 2023 ൽ നടന്റേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും വൻ വിജയമായിരുന്നു. പത്താൻ, ജവാൻ, ഡങ്കി എന്നി ചിത്രങ്ങൾ ചേർന്ന് സമാഹരിച്ചത് 2500 കോടിയാണ്. പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress leader's 'final plea' to SRK to visit ailing mentor in Goa
Next Story