Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രൺബീർ-അലിയ ഭട്ട് വിവാഹ തീയതി പ്രഖ്യാപിച്ചു

text_fields
bookmark_border
രൺബീർ-അലിയ ഭട്ട് വിവാഹ തീയതി പ്രഖ്യാപിച്ചു
cancel
Listen to this Article

മുംബൈ: രൺബീർ കപൂറും അലിയ ഭട്ടും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ ബോളിവുഡി​ലെ ചൂടേറിയ ചർച്ച വിഷയം. വിവാഹത്തിന്റെ തീയതി സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഏപ്രിൽ പകുതിയോടെ വിവാഹം നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് അലിയയുടെ അമ്മാവൻ റോബിൻ ഭട്ട്. ഏപ്രിൽ 14ന് ഇരുവരും വിവാഹിതരാവുമെന്ന് റോബിൻ ഭട്ട് പറഞ്ഞു. അലിയ ഭട്ടിന്റെ മെഹന്തി ചടങ്ങ് ഏപ്രിൽ 13ന് നടക്കും.

നാല് ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും വിവാഹചടങ്ങ്. കരൺ ജോഹർ, ഷാരൂഖ് ഖാൻ, സഞ്ജയ് ലീല ബൻസാലി, രോഹിത് ധവാൻ, വരുൺ ധവാൻ, സോയ അക്തർ തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രേറ്റികൾ ചടങ്ങിനെത്തും. വിവാഹത്തിന് ശേഷം മധുവിധുവിനായി അലിയയും രൺബീറും ആഫ്രിക്കയിലേക്ക് പറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരുടേയും പുതുവർഷാഘോഷം ആഫ്രിക്കയിലായിരുന്നു.

ബോക്സ്ഓഫീസിൽ റെക്കോഡ് കളക്ഷനുമായി മുന്നേറുന്ന ആർ.ആർ.ആർ ആണ് ആലിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. രൺബീറിനൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്ര ഈ വർഷം സെപ്റ്റംബർ ഒമ്പതിന് റിലീസ് ചെയ്യും. ഡാർലിങ്സ്, ​റോക്കി ഓർ റാണി കി പ്രേം എന്നീ ചിത്രങ്ങളും പ്രദർശനത്തിനൊരുങ്ങി നിൽക്കുകയാണ്. ബ്രഹമാസ്ത്ര, വാണി കപൂർ സഞ്ജയ് ദത്ത് എന്നിവർക്കൊപ്പമുള്ള ഷംഷേര, അനിമൽ, ശ്രദ്ധ കപൂറിനൊപ്പമുള്ള പേരിടാത്ത ചിത്രം എന്നിവയാണ് രൺബീറിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Confirmed! Alia Bhatt and Ranbir Kapoor to tie the knot on April 14
Next Story