'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' സിനിമ മോഷണമെന്ന് ആരോപിച്ച് മന്ത്രിക്ക് പരാതി
text_fieldsകൊച്ചി: മികച്ച നവാഗത സംവിധായകൻ, നടൻ, മികച്ച കലാസംവിധായകൻ എന്നിങ്ങെന കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ശ്രദ്ധേയമായ സിനിമ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' അമേരിക്കൻ ചിത്രം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി മന്ത്രിക്ക് പരാതി. മൂവ്മെൻറ് ഫോർ ഇൻഡിപെൻഡൻറ് സിനിമ സംഘടന പ്രസിഡൻറ് സന്തോഷ് ബാബുസേനൻ, സെക്രട്ടറി കെ.പി. ശ്രീകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സിനിമ മോഷണമാണെന്ന് കാണിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന് പരാതി നൽകിയത്.
ക്രിസ്റ്റഫർ ഫോർഡിെൻറ തിരക്കഥയിൽ ജേക്ക് ഷ്രയർ സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ 'റോബോട്ട് ആൻഡ് ഫ്രാങ്ക്' എന്ന അമേരിക്കൻ ചിത്രത്തിെൻറ ആശയവും സീനുകളും അതേപടി പകർത്തിയാണ് 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' ചെയ്തതെന്ന ആരോപണം ഉയർന്നിട്ടുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. രണ്ട് സിനിമകളും കണ്ട പ്രേക്ഷകർ ആരോപണം ശരിയാണെന്ന് ഉറപ്പിക്കുകയാണ്.
സംസ്ഥാന ചലച്ചിത്ര അവാർഡും ഫിപ്രസി അവാർഡും നേടിയതും ദേശീയ- അന്തർദേശീയ സിനിമ പ്രേക്ഷകർ പങ്കെടുക്കുന്ന ഐ.എഫ്.എഫ്.കെ പോലെയുള്ള ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്ത സിനിമക്കെതിരെയാണ് പരാതിയെന്നതിനാൽ ഗൗരവമായി കാണണം. സംസ്ഥാന ചലച്ചിത്ര അവാർഡിെൻറയും ഐ.എഫ്.എഫ്.കെയുടെയും സംഘടനച്ചുമതലയുള്ള കേരള ചലച്ചിത്ര അക്കാദമിക്ക് പ്രശ്നത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
ചലച്ചിത്ര അവാർഡിനും ഐ.എഫ്.എഫ്.കെക്കും സിനിമകൾ സമർപ്പിക്കുമ്പോൾ സൃഷ്ടി മൗലികമാണ് എന്ന ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കുന്നുണ്ട്. സത്യവാങ്മൂലം എഴുതിവാങ്ങുന്നു എന്നല്ലാതെ ചലച്ചിത്ര അക്കാദമി ഒരുതരത്തിലുള്ള പരിശോധനയും നടത്തുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

