ഭരത് ചന്ദ്രൻ ഐ.പി.എസ് തിരിച്ചെത്തുന്നു; 'കമ്മീഷണർ' റീ റിലീസിനൊരുങ്ങുന്നു
text_fieldsസുരേഷ് ഗോപി എന്ന നടനെ സൂപ്പർ സ്റ്റാർ പദവിയിലേക്കു എത്തിച്ച ചിത്രങ്ങളിൽ ഒന്നാണ് കമ്മീഷണർ. രൺജി പണിക്കറിന്‍റെ തിരക്കഥയിൽ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്. സുനിത പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം. മണിയാണ് ചിത്രത്തിന്‍റെ നിർമാണം.
ചിത്രത്തിലെ കർമധീരനും ആദർശശാലിയുമായ ഭരത് ചന്ദ്രൻ എന്ന ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണർ.
ചിത്രത്തിനു വേണ്ടി ഒതുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിന്‍റെ പ്രസക്തി വർധിപ്പിക്കുന്നു. ചിത്രത്തോട് പ്രേക്ഷകർക്ക് ഇന്നും ഉള്ള ആഭിമുഖ്യം കണക്കിലെടുത്ത് ആധുനിക ശബ്ദ ദൃശ്യവിസ്മയങ്ങളു മായി 4K അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിന് ഒരുങ്ങുകയാണ് കമ്മീഷണർ. മഹാലഷ്മി ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം തെക്കുടൻ ഫിലിംസുമായി സഹകരിച്ചു കൊണ്ടാണ് 4 k അറ്റ്മോസിൽ എത്തുന്നത്.
റിലീസിന് മുന്നോടിയായി എത്തിയിരിക്കുന്ന ടീസർ വളരെ വ്യത്യസ്തമായി ഫോർ കെ. ആക്കുന്നതിന്‍റെ ബിഫോർ ആഫ്റ്റർ വെർഷൻ ആയിട്ടാണ് ഇറങ്ങിയിരിക്കുന്നത്. 4Kഅറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കമ്മീഷണർ.
സംഗീതം - രാജാമണി. ഛായാഗ്രഹണം -ദിനേശ് ബാബു. എഡിറ്റിങ് -എൽ. ഭൂമിനാഥൻ. 4k റീമാസ്റ്ററിങ് നിർമാണം ഷൈൻ വി.എ. മെല്ലി വി.എ, ലൈസൺ ടി.ജെ. ഡിസ്ട്രിബ്യൂഷൻ ഹെഡ് -ഹർഷൻ.ടി. പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ. ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കളറിങ് ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ് ഹരി നാരായണൻ, മാർക്കറ്റിങ് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

