Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'എനിക്ക്​ യുക്​തിയുടെ...

'എനിക്ക്​ യുക്​തിയുടെ ഭാഗത്തെ നിൽക്കാനാകു' സസ്​പെൻസ്​ നിറച്ച്​ പ്രിഥിരാജ്​ ചിത്രം കോൾഡ്​ കേസ്​

text_fields
bookmark_border
എനിക്ക്​ യുക്​തിയുടെ ഭാഗത്തെ നിൽക്കാനാകു   സസ്​പെൻസ്​ നിറച്ച്​ പ്രിഥിരാജ്​ ചിത്രം കോൾഡ്​ കേസ്​
cancel

പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ന്‍റെ ടീസർ ആമസോണ്‍ പ്രൈം പ​ുറത്ത്​ വിട്ടു. ഈ മാസം 30നാണ്​ ചിത്രം റിലീസ് ചെയ്യുന്നത്​. ഒ.ടി.ടി പ്ലാറ്റ്​ ​ഫോമിൽ റിലീസ്​ ചെയ്യുന്ന ആദ്യ പൃഥ്വിരാജ്​ ചിത്രം കൂടിയാണിത്.സസ്​പെൻസും ത്രില്ലറും നിറഞ്ഞതാണ്​ പുറത്ത്​ വന്ന ടീസർ.

ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. എ.സി.പി സത്യജിത് എന്ന കഥാപാത്രമായാണ് പ്രിഥിരാജ്​ ചിത്രത്തില്‍ വേഷമിടുന്നത്.അതിഥി ബാലന്‍ ആണ് ചിത്രത്തില്‍ നായിക.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താന്‍ നിര്‍മ്മിക്കുന്ന കോള്‍ഡ് കേസ്, മാലിക് എന്നീ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ റിലീസ്​ ചെയ്യുകയാണെന്ന്​ നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫിലിം എക്‌സിബിറ്റേഴ്‌സിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോള്‍ഡ് കേസിന്‍റെ റിലീസ്​ തിയതി മാറ്റിയത്​.

ആ​േന്‍റാ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്‍റെതാണ്​ തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് അലക്​സ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TeaserCold Case
News Summary - Cold Case Official Teaser released
Next Story