
ഇർഫാൻ പത്താൻ Vs ചിയാൻ വിക്രം; വൈറലായി 'കോബ്ര' ടീസർ
text_fieldsതമിഴ് സൂപ്പർതാരം ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'കോബ്ര'യുടെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ കേബ്രയിലൂടെ സിനിമയിലും പുതിയ ഇന്നിങ്സിന് തുടക്കമിടുകയാണ്. അതും വിക്രമിെൻറ പ്രതിനായകനായിക്കൊണ്ട്. ട്രൈലറിൽ ഇർഫാനെ കണ്ടതും ക്രിക്കറ്റ് പ്രേമികളും കോബ്രയെ ഏറ്റെടുത്തുകഴിഞ്ഞു.
ഇമൈക്കാ നൊടിഗൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അജയ് ഗണമുത്തു സംവിധാനം ചെയ്യുന്ന കോബ്രയിൽ ശ്രിനിധി ഷെട്ടിയാണ് നായികാ വേഷത്തിലെത്തുന്നത്. മോളിവുഡിലെ യുവതാരങ്ങളായ റോഷൻ മാത്യുവും മിയ ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. തെൻറ കഴിവ് ക്രൈമുകൾ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ജീനിയസ് മാത്തമാറ്റീഷ്യനായാണ് വിക്രം ചിത്രത്തിൽ വേഷമിടുന്നത്. വിക്രമിനെ വലയിലാക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന തുർക്കിഷ് ഇൻറർപോൾ ഒാഫീസറായാണ് ഇർഫാൻ പത്താൻ എത്തുക. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം സെവൻ സ്ക്രീൻ സ്റ്റുഡിയോസിെൻറ ബാനറിൽ ലളിത് കുമാറും വയാകോം18-നും ചേർന്നാണ് നിർമിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
