Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രശസ്​ത ഛായാഗ്രാഹകൻ...

പ്രശസ്​ത ഛായാഗ്രാഹകൻ പി.എസ്. നിവാസ് നിര്യാതനായി

text_fields
bookmark_border
ps nivas
cancel

കോഴിക്കോട്: പ്രശസ്​ത ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് (പി. ശ്രീനിവാസ് -76) നിര്യാതനായി. വാർധക്യ സഹജ അസുഖ ചികിത്സക്കിടെ കോഴിക്കോട് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ തിങ്കളാഴ്​ച രവിലെ 11.45 ഓടെയായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലൂടെയാണ്​ ശ്രദ്ധേയനായത്​.

മോഹിനിയാട്ടം സിനിമയില്‍ ഛായാഗ്രഹണത്തിന്​ ദേശീയ പുരസ്‌കാരം നേടിയ നിവാസിന്​ കേരള ഫിലിം അസോസിയേഷൻ പുരസ്​ക്കാരവും 1979ൽ ആന്ധ്ര​ സർക്കാറി​ന്‍റെ നന്ദി പുരസ്​ക്കാരവും ലഭിച്ചു. ലിസ, ശംഖുപുഷ്പം, തമിഴ് സിനിമകളായ പതിനാറു വായതിനിലെ, സാഗര സംഗമം, കിഴക്കേ പോകും റെയില്‍, ഇളമൈ ഊഞ്ചല്‍ ആട്കിറത്, സിഗപ്പ്‌റോജാക്കള്‍ തുടങ്ങി ദേശീയ -അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. കല്ലുക്കുൾ ഈറം, നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്​ത അദ്ദേഹം രാജ രാജാതാൻ, സെവന്തി എന്നീ ചിത്രങ്ങൾ​ നിർമിച്ചു.

കിഴക്കേ നടക്കാവ്​ കൊട്ടാരം ക്രോസ്​ റോഡിലെ പനയംപറമ്പിൽ വീട്ടിലാണ്​ ജനനം. പി.എന്‍. മേനോ​​ന്‍റെ കുട്ടിയേടത്തി (1971) സിനിമയില്‍ ഓപ്പറേറ്റീവ് ക്യാമറമാനായാണ്​ ചലച്ചിത്ര ജീവിതം ആരംഭിച്ചത്​. അശോക് കുമാറി​ന്‍റെ കീഴില്‍ മാപ്പുസാക്ഷി (1972), ചെമ്പരത്തി (1972), ബാബു നന്തന്‍കോടി​ന്‍റെ സ്വപ്‌നം (1973) എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

സ്വതന്ത്ര ഛായാഗ്രാഹകനെന്ന നിലയിലുള്ള ആദ്യ ചിത്രം ബാബു നന്തന്‍കോട്​ സംവിധാനം ചെയ്ത സത്യത്തി​ന്‍റെ നിഴലില്‍ ആണ്​. പി. ഭാരതിരാജയുടെ 16 വയതിനിലേ (1977) എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ പ്രവേശിച്ചത്. കിഴക്കേ പോകും റെയില്‍ (1978), ചുവപ്പു റോജാപ്പൂക്കള്‍ (1978), സോള്‍വാ സവാന്‍ (1978), പുതിയ വര്‍പൂകള്‍ (1979), സി.വി. ശ്രീധറി​ന്‍റെ ഇളമൈ ഊഞ്ചലാടുകിറത്, വയസു പിലിചിണ്ടി (1978) എന്നീ ചിത്രങ്ങളിലും, കെ. വിശ്വനാഥിനൊപ്പം സാഗര സംഗമത്തിലും (1983) പ്രവര്‍ത്തിച്ചു. 1976 ല്‍ നിമഞജനം എന്ന തെലുങ്ക് ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നേടി.

വിവിധ സംഘടനകളുടെ ഉൾപ്പെടെ ഒട്ടനവധി അംഗീകാരവും ലഭിച്ചിട്ടുണ്ട്​. നാലുവർഷത്തോളമായി പുതുപ്പാടി ഈങ്ങാപ്പുഴക്കുസമീപം എടുത്തുവെച്ച കല്ലിലാണ്​ താമസം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinematographerPS Nivas passed awayPS Nivas
News Summary - cinematographer PS Nivas passed away
Next Story