നടി ശാന്തിയുടെ മകൻ എബ്രഹാം സന്തോഷ് മരിച്ചനിലയിൽ
text_fieldsഎബ്രഹാം സന്തോഷ്, ശാന്തി
ചെന്നൈ: പ്രശസ്ത സിനിമാട്ടോഗ്രാഫർ ജെ. വില്യംസിന്‍റെയും നടി ശാന്തിയുടെയും മകൻ എബ്രഹാം സന്തോഷിനെ (35) മരിച്ചനിലയിൽ കണ്ടെത്തി. രാവിലെ വിരുഗംബാക്കം നടേശ നഗറിലെ വസതിയിലാണ് സന്തോഷിനെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.
മരുന്നു കമ്പനിയിലെ ജീവനക്കാരനായിരുന്ന സന്തോഷ് മാതാവ് ശാന്തിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കിൽപോക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വിരുഗംബാക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജെ. വില്യംസും നടി ശാന്തിയും കണ്ണൂർ സ്വദേശികളാണ്. എബ്രഹാം സന്തോഷിനെ കൂടാതെ ധന്യ, സിന്ധു, പ്രശാന്ത് എന്നിവരാണ് മറ്റ് മക്കൾ. സ്ഫടികം, ഇൻസ്പെക്ടർ ബൽറാം അടക്കം നിരവധി സിനിമകളുടെ സിനിമാട്ടോഗ്രാഫർ ആയിരുന്നു വില്യംസ്. മലയാളം, തമിഴ് അടക്കം സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശാന്തി, ഇപ്പോൾ സീരിയലുകളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

