Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചങ്കി പാണ്ഡെ @ 63

ചങ്കി പാണ്ഡെ @ 63

text_fields
bookmark_border
Bollywood veteran actor,Chunky Pandey latest look,Chunky Pandey aging gracefully,Bollywood celebrities in their 60s,Chunky Pandey then and now, ബോളിവുഡ്, ഗോവിന്ദ, സൽമാൻ
cancel
camera_alt

ചങ്കി പാണ്ഡെ

ഒരു കാലത്ത് ബോളിവുഡിലെ നായകൻമാരുടെ അടുത്ത സുഹൃത്തിന്റെ റോളുകളിൽ ഹിന്ദി സിനിമാലോകം വാണതാരമായിരുന്നു ചങ്കിപാണ്ഡെ. കോമഡി മുതൽ ട്രാജഡി വരെ തന്റേ തായ രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള മികച്ച നടനുമായിരുന്നു. നൃത്തരംഗങ്ങളിലും പൊലീസ് വേഷങ്ങളിലും മികച്ച അഭിനയം കാഴ്ചവെച്ച നടനായിരുന്നു.

സുയാഷ് പാണ്ഡെയിൽ നിന്ന് ചങ്കി പാണ്ഡെയിലേക്കുള്ള യാത്ര രസകരമായിരുന്നു, 1962 സെപ്റ്റംബർ 26 ന് മുംബൈയിലാണ് ചങ്കി പാണ്ഡെ ജനിച്ചത്. കുട്ടിക്കാലത്ത്, അദ്ദേഹത്തിന്റെ മുത്തശ്ശി അദ്ദേഹത്തെ സ്നേഹപൂർവ്വം "ചങ്കി" എന്ന് വിളിച്ചിരുന്നു, ആ പേര് പിന്നീട് തുടരുകയായിരുന്നു. മാതാപിതാക്കൾ അദ്ദേഹത്തെ ഒരു ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ പഠനത്തിൽ താൽപ്പര്യക്കുറവ് കാരണം, അദ്ദേഹം അഭിനയ പരിശീലനം ആരംഭിച്ചു. അക്ഷയ് കുമാറിനെ അഭിനയവും നൃത്തവും പഠിപ്പിച്ചത് ചങ്കി പാ​െണ്ഡയായിരുന്നു.

കരിയറിന്റെ തുടക്കത്തിൽ അവസരങ്ങൾക്കായി അലഞ്ഞു നടന്നെങ്കിലും നിർമാതാവ് പഹ്‌ലാജ് നിഹലാനിയെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവായി . 1987 ൽ ആഗ് ഹി ആഗ് എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.1988 ൽ പുറത്തിറങ്ങിയ തേസാബ് എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു, എന്നാൽ 1990 കളിൽ, സൽമാൻ, അമീർ, ഷാരൂഖ് തുടങ്ങിയ താരങ്ങളുടെ മുന്നിൽ അദ്ദേഹത്തിന്റെ കരിയർ മന്ദഗതിയിലായി. തുടർന്ന് അവസരങ്ങൾ കുറഞ്ഞ അദ്ദേഹം ബംഗ്ലാദേശി സിനിമകളിലേക്ക് തിരിഞ്ഞു, അവിടെ അദ്ദേഹം സൂപ്പർസ്റ്റാർ പദവി നേടി.

പിന്നീട്, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഹൗസ്ഫുൾ പരമ്പരയിലെ ആഖ്രി പാസ്ത എന്ന കോമഡി വേഷത്തിലൂടെ അദ്ദേഹം അംഗീകാരവും ജനപ്രീതിയും നേടി. 1987 മുതൽ 1993 സമയത്ത് ഗോവിന്ദ, ഡേവിഡ് ധവാൻ കൂട്ടുകെട്ടിൽ നിർമിച്ച സിനിമകളിലെ പ്രമുഖതാരമായിരുന്നു ചങ്കി. തേസാബിലെ ബബ്ബൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഫിലിംഫെയറിന്റെ സഹനടനുള്ള അവാർഡും ലഭിച്ചു 1994 മുതൽ ബോളിവുഡിൽ അമീർ, സൽമാൻ, ഷാരൂഖ് തുടങ്ങി ഖാൻ ത്രയവും സുനിൽ ഷെട്ടി,അജയ് ദേവ് ഗൺ, അക്ഷയ്കുമാർ എന്നിങ്ങനെയുള്ള നായകൻമാരുടെ വരവിൽ ചങ്കിപാണ്ഡെക്ക് റോളുകൾ തീരെ കുറഞ്ഞു.

’95 മുതൽ ’97 വരെ ആറോ ഏഴോ ബംഗ്ലാദേശ് സിനിമകളിൽ അഭിനയിക്കുകയും അവരുടെ സൂപ്പർസ്റ്റാറാവുകയും ചെയ്തു. ’97 ൽ ബോളിവുഡിൽ തിരിച്ചെത്തിയെങ്കിലും സഹനായകവേഷത്തിലൊതുങ്ങുകയായിരുന്നു. 2003 മുതൽ 2025 ബോളിവുഡിൽ കർമനിരതനാണെങ്കിലും ചെറിയ റോളുകളിലെ മിന്നലാട്ടങ്ങൾ മാത്രമായിരുന്നു സമ്പാദ്യം. വില്ലൻ വേഷങ്ങളിലും സിനിമകളിൽ തിളങ്ങിയെങ്കിലും മികച്ച ഒരു കരിയർ പടുത്തുയർത്താൻ ശ്രമിച്ച നടനായിരുന്നു ചങ്കിപാണ്ഡെ. 2010 മുതൽ ഇറങ്ങിയ കോമഡി ചിത്രമായ ഹൗസ് ഫുൾ സിനിമയിലെ കഥാപാത്രം 2025ൽ ഹൗസ് ഫുൾ 5 ലും തുടർന്നു. ’98ൽ ഭാവനയെ വിവാഹം ചെയ്തു. രണ്ടുപെൺകുട്ടികളുടെ പിതാവുമായി അനന്യ പാണ്ഡെ , റെയ്സ. ബോളിവുഡിലെ മിന്നും താരമാണ് അനന്യപാണ്ഡെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bollywood actorBollywood NewsChunky Panday
News Summary - Chunky Pandey @ 63
Next Story