Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെഗാ മാസായി മമ്മൂട്ടി; ‘ക്രിസ്റ്റഫർ’ രണ്ടാം ടീസർ പുറത്ത് - VIDEO
cancel

മെഗാ മാസായി മമ്മൂട്ടി; ‘ക്രിസ്റ്റഫർ’ രണ്ടാം ടീസർ പുറത്ത് - VIDEO

text_fields
bookmark_border

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫറി’ന്റെ രണ്ടാമത്തെ ടീസർ പുറത്തുവിട്ടു. ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ 42 സെക്കൻഡുകൾ മാത്രമുള്ള ടീസറിൽ മമ്മൂട്ടിയുടെ മാസ് പ്രകടനമാണ് ദൃശ്യമാകുന്നത്. തമിഴ് നടൻ ശരത് കുമാറും നടി സ്നേഹയും അമലാ പോളും ഐശ്വര്യ ലക്ഷ്മിയും സിദ്ധീഖും ഷൈൻ ടോം ചാക്കോയുമെല്ലാം ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Christopher 2nd Teaser is out starring Mammootty
Next Story