നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്; ഏത് ഭാഷയാണ് ഇത് -ബോയ്കോട്ടിന് മറുപടിയുമായി വിക്രം
text_fieldsബോളിവുഡ് ചിത്രങ്ങൾക്ക് നേരെയുള്ള ബഹിഷ്കരണാഹ്വാനങ്ങൾ തുടരുകയാണ്. ബോയ്കോട്ട് ഭീഷണിയോടെ എത്തിയ ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ തിയറ്ററുകളിൽ തകർന്ന് അടിഞ്ഞു. ഇനി റിലീസിനൊരുങ്ങുന്ന ബ്രഹ്മാസ്ത്ര, വിക്രംവേദ തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം ബോയ്കോട്ട് ഭീഷണി ഉയരുന്നുണ്ട്.
ബോളിവുഡ് ചിത്രങ്ങൾക്ക് അത്രനല്ല സമയം അല്ലെങ്കിലും തെന്നിന്ത്യ സിനിമകൾ ബോക്സ്ഓഫീസിൽ കുതിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.
തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിന്റെ 'കോബ്ര'. ആഗസ്റ്റ് 31നാണ് തിയറ്ററുകളിൽ എത്തുന്നത്. ഏഴ് ഗെറ്റപ്പുകളിലാണ് നടൻ എത്തുന്നത്. മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബോളിവുഡ് ചിത്രങ്ങൾക്ക് നേരെ ബോയ്കോട്ട് ഭീഷണി ശക്തമാകുമ്പോഴാണ് വിക്രമിന്റെ 'കോബ്ര' തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമക്ക് നേരെ നടക്കുന്ന ബോയ്കോട്ടിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഹൈദരാബാദിൽ നടന്ന സിനിമയുടെ പ്രചരണ പരിപാടിയിലാണ് ബോയ്കോട്ടിനെ കുറിച്ച് രസകരമായി പറഞ്ഞത്.
'നിങ്ങൾ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ബോയ്കോട്ട് (ബഹിഷ്‌കരിക്കുക) എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ബോയ് (ആൺകുട്ടി) എന്താണെന്ന് എനിക്കറിയാം. ഒരു പെൺകുട്ടി എന്താണെന്നും എനിക്ക് നന്നായി അറിയാം. എന്താണ് കോട്ട്. പക്ഷേ, ബോയ്കോട്ട് എന്താണെന്ന് എനിക്കറിയില്ല- ചിയാൻ പ്രസ്മീറ്റിൽ പറഞ്ഞു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

