Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിക്രമും ധ്രുവും...

വിക്രമും ധ്രുവും ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ 'മഹാൻ' ടീസർ കാണാം

text_fields
bookmark_border
mahaan movie teaser
cancel

ചിയാൻ വിക്രമിന്റെ 60ാം ചിത്രം 'മഹാൻ' ടീസർ ആമസോൺ പ്രൈം പുറത്തുവിട്ടു. ഫെബ്രുവരി 10നാണ് ആക്ഷൻ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. വിക്രമും മകൻ ധ്രുവ് വിക്രമും കാർത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ ആദ്യമായി ഒരുമിക്കുകയാണ്.

ലളിത് കുമാറാണ് ആക്ഷൻ പാക്ക് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു സാധാരണ മനുഷ്യന്റെയും ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്ന സംഭവങ്ങളുടെ ഒരു പരമ്പരയാണ് സിനിമ.

ബോബി സിംഹയും സിമ്രാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മലയാളം, തെലുഗു, കന്നഡ ഭാഷകളിലും പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടും ചിത്രം പ്രീമിയർ ചെയ്യും. കന്നഡയിൽ 'മഹാപുരുഷ' എന്നാണ് ചിത്രത്തിന്റെ പേര്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhruv vikramVikrammahaan
News Summary - Chiyaan Vikram -Dhruv starrer Mahaan Teaser Out
Next Story