മോഹൻലാലിന്റെ ലൂസിഫറിന്റെ അടുത്തെത്താതെ ചിരഞ്ജീവിയുടെ ഗോഡ്ഫാദർ; ചിത്രം തിയറ്ററുകളിൽ കാലിടറിയോ?
text_fieldsപ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ചിരഞ്ജീവിയുടെ ഗോഡ്ഫാദർ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ഔദ്യോഗിക തെലുങ്ക് പതിപ്പാണിത്. ഒക്ടോബർ 5 ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച ഓപ്പണിങ് ലഭിച്ചിരുന്നു. എന്നാൽ ഒരാഴ്ച പിന്നിടുമ്പോൾ കളക്ഷനിൽ ഇടവ് സംഭവിച്ചിരിക്കുകയാണത്രേ.
ടോളിവുഡ് ഡോട്ട്കോം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം തിയറ്ററുകളിൽ ചിത്രം തിങ്കളാഴ്ച ഗണ്യമായ ഇടിവ് നേരിട്ടുവെന്നാണ്. 85 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം ആറ് ദിവസം കൊണ്ട് 65 കോടിയാണ് നേടിയിരിക്കുന്നത്. തിങ്കളാഴ്ച ഗോഡ് ഫാദറിന് തിയറ്ററുകളിൽ ഇതുവരെ തുടർന്ന് വന്ന ട്രെൻഡ് നിലനിർത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രെൻഡ് അനുസരിച്ച്, ഗോഡ്ഫാദർ ഇന്ത്യയിൽ 80 കോടി മറികടക്കുമെന്നും 85-95 കോടിയുടെ ഇടയിൽ തിയറ്റർ വിടാൻ സാധ്യതയുണ്ടെന്നും പറയുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ലൂസിഫർ. 100 കോടി ക്ലബിൽ ഇടംപിടിച്ച ചിത്രം 175 കോടിയാണ് നേടിയത്.
ഒക്ടോബര്‍ 5നാണ് മോഹൻ രാജ സംവിധാനം ചെയ്ത ഗോഡ് ഫാദർ തിയറ്ററുകളിൽ എത്തിയത്. ചിത്രം വിജയകരമാക്കിയതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ചിരഞ്ജീവി രംഗത്തെത്തിയിരുന്നു. 'ഞങ്ങളുടെ ചിത്രം ഗോഡ്ഫാദറിന് നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി. നിങ്ങൾ ഇതൊരു പാൻ ഇന്ത്യൻ സിനിമയാക്കി. എന്റെ എല്ലാ ആരാധകർക്ക് നന്ദി പറയുന്നു. ജയ് ഹിന്ദ്',ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.