'ചീരു ബാക് ടു ജോയ്ൻ'; ചിത്രം പങ്കുവച്ച് നടൻ അർജുൻ
text_fieldsബംഗളൂരു: അന്തരിച്ച കന്നട നടൻ ചിരജ്ഞീവി സർജയുടേയും നടി മേഘ്ന രാജിെൻറയും കുഞ്ഞിെൻറ ചിത്രം പങ്കുവച്ച് നടൻ അർജുൻ. വ്യാഴാഴ്ച രാവിലെയാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മേഘ്നരാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. അർജുെൻറ മരുമകനാണ് മരിച്ചുപോയ ചിരജ്ഞീവി സർജ. 'ചീരു ബാക് ടു ജോയ്ൻ' എന്ന കുറിപ്പോടെയാണ് അർജുൻ ചിത്രം പങ്കുവച്ചത്. നേരത്തെ ചിരജ്ഞീവിയുടെ സഹോദരൻ ധ്രുവ് കുഞ്ഞിനെ കൈകളിലെടുത്ത് നില്ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇൗ വർഷം ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി സർജ അന്തരിച്ചത്. 39 വയസായിരുന്നു.മേഘ്ന മൂന്നുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവിയെ മരണം തട്ടിയെടുത്തത്.ചിരഞ്ജീവിയുടെ ചിത്രത്തിനരികെ ഇരുന്നുകൊണ്ട് നടത്തിയ മേഘ്നയുടെ ബേബി ഷവര്‍ ചടങ്ങുകളുടെ ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കൺമണിയെ വരവേൽക്കാൻ സഹോദരൻ ധ്രുവ് 10 ലക്ഷത്തിെൻറ വെള്ളി തൊട്ടിലൊരുക്കിയതും വാർത്തയായിരുന്നു.

