Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടൻ പൊന്നമ്പലത്തി​െൻറ...

നടൻ പൊന്നമ്പലത്തി​െൻറ ചികിത്സക്ക് ചിരഞ്ചീവിയുടെ രണ്ട്​ ലക്ഷം; മറക്കാനാകില്ലെന്ന്​ പൊന്നമ്പലം

text_fields
bookmark_border
നടൻ പൊന്നമ്പലത്തി​െൻറ ചികിത്സക്ക് ചിരഞ്ചീവിയുടെ രണ്ട്​ ലക്ഷം; മറക്കാനാകില്ലെന്ന്​ പൊന്നമ്പലം
cancel

വൃക്കരോഗം കാരണം ദുരിതത്തിലായ നടൻ പൊന്നമ്പലത്തിന്​ സഹായവുമായി തെലുങ്ക്​ സൂപ്പർ സ്​റ്റാർ നടൻ ചിരഞ്ചീവി. ചികിത്സക്കായി ചിരഞ്ചീവ്​ രണ്ട്​ ലക്ഷം രൂപ നൽകിയെന്നും ഒരിക്കലും മറക്കാനാകില്ലെന്നും പൊന്നമ്പലം തന്നെയാണ്​ സാമൂഹിഷ മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്​.

'ചിരഞ്ചീവി സാർ, വൃക്കമാറ്റ ചികിത്സക്ക്​ താങ്കൾ നൽകിയ രണ്ട്​ ലക്ഷം വളരെ വലിയ സഹായമാണ്​. നിങ്ങളുടെ സഹായം ഞാനൊരിക്കലും മറക്കില്ല. ഹൃദയത്തിൽ നിന്നുള്ള നന്ദിയാണിത്​'- 57 കാരനായ പൊന്നമ്പലം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

പൊന്നമ്പലത്തി​െൻറ മക്കളുടെ വിദ്യാഭ്യാസ ചെലവ്​ നടൻ കമൽ ഹാസൻ കഴിഞ്ഞ വർഷം ഏ​റ്റെടുത്തിരുന്നു. വൃക്ക രോഗ ചികിത്സക്കുള്ള സഹായവും അദ്ദേഹം നൽകിയിരുന്നു. സംഘട്ടന രംഗങ്ങൾ അഭിനയിച്ച്​​ സിനിമയിൽ തുടങ്ങിയ പൊന്നമ്പലം പിന്നീട്​ തമിഴ്​-തെലുങ്ക്​ സിനിമകളിൽ നിരവധി വില്ലൻ വേഷങ്ങൾ ചെയ്​ത്​ ജനകീയനാകുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chiranjeeviponnambalam
News Summary - chiranjeevi donates 2 lakh for ponnamabalam
Next Story