17ാം വയസിൽ സംവിധായിക!ചിന്മയുടെ 'ക്ലാസ് ബൈ എ സോൾജിയർ'
text_fieldsപ്ലസ് ടു വിദ്യാർഥിനിയായ ചിന്മയി നായർ സംവിധായികയാകുന്നു. നവംബർ 24ാം തീയതി തിയറ്ററുകളിൽ എത്തുന്ന 'ക്ലാസ് ബൈ എ സോൾജിയർ' എന്ന സിനിമയിലൂടെയാണ് ചിന്മയി നായർ ഇന്ത്യയിലെ തന്നെ പ്രായം കുറഞ്ഞ സംവിധായികയാകുന്നത്. ഡ്രഗ് മാഫിയക്കെതിരായ പോരാട്ടം കൂടിയാണ് ഈ ചിത്രം . പൊൻകുന്നം ചിറക്കടവ് സ്വദേശിനിയാണ് ചിന്മയി .
സിനിമയുടെ കഥ ചിന്മയിയുടെതാണെങ്കിൽ തിരക്കഥ സംവിധായകൻ കൂടിയായ അച്ഛൻ അനിൽ രാജിന്റെ താണ്. ചിന്മയിയുടെ സഹപാഠിയായ മീനാക്ഷിയും വിജയ് യേശുദാസുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. മലയാള സിനിമയിലെ 23 പ്രധാന താരങ്ങളും കൂടെ 400-ഓളം സ്കൂൾ വിദ്യാർത്ഥികളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.' ചിറക്കടവിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
കലാഭവൻ ഷാജോൺ , സുധീർ, കലാഭവൻ പ്രജോദ് , ശ്വേതാ മേനോൻ , ഹരി പത്തനാപുരം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. വ്യവസായികളായ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ആറ് മനോഹരമായ ഗാനങ്ങളും ചിത്രത്തിലുണ്ട്. സിനിമ റിലീസ് ആകുന്നതിന്റെ സന്തോഷത്തിലാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് ഹയർസെക്കൻററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ കൊച്ചു സംവിധായിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

