Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മന്മദൻ, വല്ലവൻ, വിണ്ണൈ താണ്ടി വരുവായ എന്നിവയെല്ലാം ചേർത്തൊരു 'Gen Z' മോഡ്'; പുതിയ ചിത്രം പ്രഖ്യാപിച്ച് ചിമ്പു

text_fields
bookmark_border
മന്മദൻ, വല്ലവൻ, വിണ്ണൈ താണ്ടി വരുവായ എന്നിവയെല്ലാം ചേർത്തൊരു Gen Z മോഡ്; പുതിയ ചിത്രം പ്രഖ്യാപിച്ച് ചിമ്പു
cancel

തന്‍റെ പുതിയ ചിത്രത്തെ കുറിച്ച് പ്രേക്ഷകരോട് പങ്കുവെച്ച് തെന്നിന്ത്യൻ നടൻ ചിമ്പു (സിലമ്പരശൻ). പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചനകളാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ചിമ്പുവിന്‍റെ ഹിറ്റ് ചിത്രങ്ങളായ ദം, മൻമഥൻ, വല്ലവൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങൾ ജെൻ സി (Gen Z) മോഡിൽ ഒരുങ്ങുന്ന തരത്തിലായിരിക്കും തന്റെ പുതിയ ചിത്രമെന്നാണ് ചിമ്പു എക്‌സിൽ കുറിച്ചത്.

ചിത്രത്തെ കുറിച്ചുള്ള മറ്റ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്തായാലും കരിയറിന്‍റെ രണ്ടാം ഘട്ടത്തിൽ നിൽക്കുന്ന ചിമ്പുവിൽ നിന്നും മികച്ച ചിത്രം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഒരുപാട് മോശം സമയത്തിലൂടെ കടന്നുപോയതിന് ശേഷം വെങ്കട്ട് പ്രഭു ചിത്രം മാനാടിലൂടെ തിരിച്ചുവരവ് നടത്തിയ താരമാണ് ചിമ്പു. വെന്തു തനിന്തത് കാടു, പത്തു തലൈ തുടങ്ങിയ ചിത്രങ്ങളും ചിമ്പുവിന്റെതായി എത്തിയെങ്കിലും ചിമ്പുവിന്റെ ഒരു ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് രണ്ട് വർഷത്തോളമായി. കമൽഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' അണ് റിലീസിന് ഒരുങ്ങുന്ന ചിമ്പു ചിത്രം.

നിലവിൽ ഷൂട്ടിങ് പൂർത്തിയായ തഗ് ലൈഫിൽ അശോക് സെൽവൻ, തൃഷ, അഭിരാമി, ജോജു ജോർജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എ.ആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മദ്രാസ് ടാക്കീസും രാജ്കമൽ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം 2025 പൊങ്കലിന് തിയറ്ററിൽ എത്തിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chimbu announces his next movie says it will will be gen z verison of his old super hits
Next Story